Connect with us

ദേശീയം

ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസ് ഫലപ്രദമെന്ന് വിദഗ്ധ സമിതി

Delta Variant

കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം വരെ ഫലപ്രാപ്തിയെന്ന് കൊവിഡ് വിദഗ്ധ സമിതി മേധാവി ഡോ എന്‍ കെ അറോറ. രണ്ടാം ഡോസിന്റെ ഇടവേള കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകസമിതി മേധാവിയുടെ അവകാശവാദം.

നാലാഴ്ചത്തെ ഇടവേള നിശ്ചയിച്ചാണ് ദേശീയ കുത്തിവെയ്പ് ദൗത്യം രാജ്യത്ത് ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ കുത്തിവെയ്പ് എടുത്തവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിക്കുന്നതായാണ് കണ്ടെത്തിയത്. ബ്രിട്ടനും ആസ്ട്രാസെനേക്കയുടെ വാക്‌സിന്റെ ഇടവേള 12 ആഴ്ച വരെയായി ഉയര്‍ത്തിയിരുന്നു.

അതിനിടെ ലോകാരോഗ്യസംഘടനയും ഇടവേള വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ആറു മുതല്‍ എട്ടാഴ്ച വരെ നീട്ടുന്നത് നല്ലതാണ് എന്നതായിരുന്നു ലോകാരോഗ്യസംഘടനയുടെ അഭിപ്രായമെന്നും എന്‍ കെ അറോറ പറയുന്നു. മെയ് 13നാണ് കേന്ദ്രസര്‍ക്കാര്‍ ഇടവേള 12 മുതല്‍ 16 ആഴ്ച വരെ നീട്ടിയത്.

ആവശ്യകത കുറഞ്ഞത് മൂലം വാക്സിന്‍ വിതരണം കുറഞ്ഞ സമയമായിരുന്നു അത്. എന്നാല്‍ രോഗപ്പകര്‍ച്ച അതിവേഗത്തില്‍ കുതിക്കുന്ന സമയമായിരുന്നു മെയ് മാസം. ഉല്‍പ്പാദനത്തിലെ കുറവ് പരിഹരിക്കാനാണ് ഇടവേള നീട്ടിയത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version