Connect with us

Covid 19

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു; രാജ്യത്ത് ആദ്യം

Published

on

1800x1200 coronavirus vaccine alt 1 e1623747544446
പ്രതീകാത്മക ചിത്രം

കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി സര്‍ക്കാരിന്റെ സ്ഥിരീകരണം. 68 വയസുകാരനാണ് മരിച്ചത്. അലര്‍ജി സംബന്ധമായ അനാഫലൈക്‌സ് രോഗത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് വിശദീകരണം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

വാക്‌സിന്‍ സ്വീകരിച്ച ശേഷം 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒരാളുടെ മരണം മാത്രമാണ് സര്‍ക്കാര്‍ സമിതി സ്ഥിരികരിച്ചത്. മാര്‍ച്ച് എട്ടിനാണ് ഇയാള്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. അനാഫലൈക്‌സ് രോഗത്തെ തുടര്‍ന്ന് അയാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് അയാള്‍ അസുഖബാധിതനായതെന്നും എഇഎഫ്‌ഐ ചെയര്‍പേഴ്‌സണ്‍ എന്‍കെ ആറോറ പറഞ്ഞു.

വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് മരണങ്ങള്‍ കൂടി കണ്ടെത്തിയെങ്കിലും സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇത് അംഗീകരിച്ചില്ല. ഒരാള്‍ മാത്രമാണ് മരിച്ചതെന്ന് സമിതി വ്യക്തമാക്കി. ജനുവരി 16നും 19നും വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ട് പേര്‍ക്ക് അനാഫലൈക്‌സ് സ്ഥിരീകരിച്ചിരുന്നെങ്കിലും അവര്‍ രോഗമുക്തരായതായും സമിതി കണ്ടെത്തി.

31 മരണങ്ങളാണ് കമ്മറ്റി പരിശോധിച്ചത്. 18 മരണങ്ങള്‍ വാക്‌സിനുമായി ബന്ധപ്പെട്ടല്ലെന്നും 7മരണങ്ങള്‍ സംബന്ധിച്ച് അനനിശ്ചിതത്വം തുടരുകയാണെന്നും രണ്ട് മരണങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സമിതി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം52 mins ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version