Connect with us

ദേശീയം

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭ: പ്രസ്താവന തള്ളി ഇന്ത്യ

Published

on

UN against father stan swamy arrest

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തി. ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സന്നദ്ധ സംഘടനകള്‍ക്ക് എതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളും ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ പറഞ്ഞു.

അതേസമയം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രസ്താവനയും അതിലെ നിര്‍ദേശങ്ങളും ഇന്ത്യ പൂര്‍ണമായും തള്ളി. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ളവ ഇന്ത്യയുടെ പരമാധികാരത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവും ഇല്ലാത്ത രജ്യമല്ല ഇന്ത്യ. ഏതെങ്കിലും മനുഷ്യാവകാശവിരുദ്ധ പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ മറ്റേത് രാജ്യത്തെക്കാളും മികച്ച രീതിയിലാണ് അതിനെ നേരിടുന്നത്.

തിര്‍ത്തും മുന്‍ വിധി നിറഞ്ഞ ഇത്തരം പ്രസ്താവനകള്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ഇന്ത്യ വ്യക്തമാക്കി. സന്നദ്ധ സംഘടനകള്‍ക്കും അതിലെ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ നിയമം ലംഘിക്കാന്‍ ഒരു അധികാരവും നല്‍കിയിട്ടില്ല. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ട് കാര്യങ്ങള്‍ ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൊണ്‍സില്‍ വിലയിരുത്തണമെന്നും ഇന്ത്യ നിര്‍ദേശിച്ചു.

ഫാദര്‍ സ്റ്റാന്‍ സ്വാമി അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലറ്റിന്റെ വിമര്‍ശനം. ഇത്തരത്തിലുള്ള അറസ്റ്റുകള്‍ വിശാലതാത്പര്യം കണക്കിലെടുത്ത് ഒഴിവാക്കെണ്ടതാണ്.

സന്നദ്ധ പ്രപര്‍ത്തകര്‍ക്ക് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും സംഘടനയേയും അടിസ്ഥാനമാക്കി സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നില്ല. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ വേട്ടയാടുന്ന സമീപനമാണ് നടക്കുന്നതെന്നും മിഷേല്‍ ബാച്ച്ലെറ്റ് പ്രസ്താവനയില്‍ പറയുന്നു. പൗരത്വഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 1500 ഓളം പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version