Connect with us

Kerala

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: അബിൻ സി രാജിനെയും പ്രതി ചേർക്കാൻ പൊലീസ്, നിഖിൽ തോമസിനെ കസ്റ്റഡിയിൽ വിട്ടു

എസ് എഫ് ഐ നേതാവായിരുന്ന നിഖിൽ എം തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ എസ് എഫ് ഐ കായംകുളം ഏരിയ കമ്മറ്റിയുടെ മുൻ പ്രസിഡന്റ് അബിൻ സി രാജിനെയും പ്രതി ചേർക്കാൻ പൊലീസ്. രണ്ടു ലക്ഷം രൂപ അബിന് നൽകി കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസി വഴിയാണ് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്നാണ് നിഖിൽ പൊലീസിന് മൊഴി നൽകിയത്. കലിംഗ സർവകലാശാലയിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ച് നിഖിലിനെ ഒരാഴ്ചത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് മുങ്ങിയ നിഖിൽ തോമസിനെ ഇന്ന് പുലർച്ചെയാണ് കോട്ടയം സ്റ്റാൻഡിൽ വച്ച് കെ എസ് ആർ ടി സി ബസിൽ നിന്ന് പൊലീസ് പൊക്കിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് എസ് എഫ് ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജിനെതിരെ നിഖിൽ മൊഴി നൽകിയത്. അബിൻ കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഒറിയോൺ ഏജൻസി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ പ്രതിയാക്കാനുള്ള പൊലീസ് തീരുമാനം.

നിലവിൽ മാലിദ്വീപിലാണ് അബിൻ സി രാജ് ഉള്ളത്. ഫെയ്സ്ബുക്ക് പ്രൊഫൈലിൽ താൻ മാലിയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്യുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നിഖിലിന്റെ മൊഴി സത്യമാണോ എന്നുറപ്പിക്കാൻ അബിനെ പൊലീസ് വിളിച്ചു വരുത്തും. എസ് എഫ് ഐ വഴിയാണ് അബിനുമായി ബന്ധമെന്നും അബിൻ ചതിച്ചെന്നും വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി മടങ്ങുന്നതിനിടെ നിഖിൽ പറഞ്ഞു.

 

Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Screenshot 2023 09 21 155140 Screenshot 2023 09 21 155140
Kerala37 mins ago

ഓണം ബമ്പർ 25 കോടിയുടെ ഉടമ കോയമ്പത്തൂർ സ്വദേശി നടരാജൻ ഇപ്പോഴും കാണാമറയത്ത്

1009041 missing 1009041 missing
Kerala3 hours ago

വയനാട്ടില്‍ അമ്മയെയും അഞ്ച് മക്കളെയും കാണാതായി

Himachal Pradesh Himachal Pradesh cloudburst (90) Himachal Pradesh Himachal Pradesh cloudburst (90)
Kerala3 hours ago

തൃശൂരിൽ ഷോപ്പിംഗ് മാളിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ തീപിടുത്തം

Himachal Pradesh Himachal Pradesh cloudburst (88) Himachal Pradesh Himachal Pradesh cloudburst (88)
Kerala4 hours ago

നിപ; 24 സാമ്പിളുകള്‍കൂടി നെഗറ്റീവ്; ഒന്‍പതുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് വീണാ ജോര്‍ജ്

Himachal Pradesh Himachal Pradesh cloudburst (87) Himachal Pradesh Himachal Pradesh cloudburst (87)
Kerala5 hours ago

കളിക്കുന്നതിനിടെ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി; മലപ്പുറത്ത് പതിനൊന്നുകാരന് ക്രൂരമര്‍ദനം

gold neckles gold neckles
Kerala6 hours ago

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

Untitled design 2023 09 21T094946.898 Untitled design 2023 09 21T094946.898
Kerala7 hours ago

താനൂർ കസ്റ്റഡി മരണത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ; സിബിഐ എഫ്ഐആർ സമർപ്പിച്ചു

Kochi Metro 600 1 1280x720 1 Kochi Metro 600 1 1280x720 1
Kerala7 hours ago

ഐഎസ്എല്‍ ആവേശം; കൊച്ചി മെട്രോ സര്‍വീസ് നീട്ടി

Kerala8 hours ago

സംസ്ഥാനത്ത് ആശങ്കയായി പകർച്ചപ്പനി; കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനി ബാധിച്ച് 22 മരണം

Untitled design 2023 09 21T075454.843 Untitled design 2023 09 21T075454.843
Kerala9 hours ago

കുതിച്ച് പായാൻ ; രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി; സമയക്രമം ഇങ്ങനെ

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ