Connect with us

ദേശീയം

പെഗാസസ് കേസ് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ രൂപികരിക്കും; കേന്ദ്രം സുപ്രീം കോടതിയില്‍

പെഗാസസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സ്വതന്ത്രമായുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള
പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കുന്നതിനായ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പെഗാസസ് സോഫ്റ്റവെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടേയും മാധ്യപ്രവര്‍ത്തകരുടേയും അടക്കും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദവും കേന്ദ്രം കോടതിയില്‍ നിഷേധിച്ചു.

“സ്ഥാപിതമായ താൽപ്പര്യങ്ങളാൽ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ കാര്യങ്ങള്‍ കണ്ടെത്തുന്നതിനും, ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ പരിശോധിക്കുന്നതിനും ഈ മേഖലയിലെ വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്. പ്രസ്തുത കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കും,” കേന്ദ്രം കോടതിയില്‍ പറഞ്ഞു.ഐ.ടി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പെഗാസസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സ്വതന്ത്രമായുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ആരോപണങ്ങള്‍ എല്ലാം ഗൗരവമുള്ളതാണെന്നാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നുത്. എന്നാല്‍ ഫോണുകള്‍ ഹാക്ക് ചെയ്തതിന് തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തില്ല എന്നും കോടതി ചോദിച്ചിരുന്നു.“പ്രാഥമിക വിവരങ്ങളും റിപ്പോർട്ടിന് വിശ്വാസ്യതയും ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് അന്വേഷണത്തിന് ഉത്തരവിടാവുന്നതാണ്.

2019 ല്‍ ഈ വിഷയം പുറത്ത് വന്നതായാണ് ഹര്‍ജികളില്‍ നിന്ന് മനസിലാക്കുന്നത്. അന്വേഷണത്തിനായി ശ്രമം നടത്തിയോ എന്ന് വ്യക്തമല്ല. ഹർജികൾ സമർപ്പിച്ച വ്യക്തികൾ അറിവുള്ളവരാണ്. കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ അവർ പരിശ്രമിക്കേണ്ടിയിരുന്നു. ഹര്‍ജിക്കാരില്‍ പലരേയും പെഗാസസ് ബാധിച്ചിട്ടില്ല, ചിലര്‍ തങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായും ആവകാശപ്പെടുന്നു, എന്നാല്‍ ആരും പരാതി നല്‍കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version