Connect with us

ദേശീയം

‘വോട്ടിങ് യന്ത്രത്തിനൊപ്പം മുഴുവന്‍ വിവിപാറ്റും കൂടി എണ്ണണം’; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

IMG 20240402 WA0030

‘ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനൊപ്പം മുഴുവന്‍ വിവിപാറ്റും കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറമേ, കേന്ദ്രസര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്.

സാമൂഹ്യ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ അഗര്‍വാളിന്റെ ഹര്‍ജിയിലാണ് നോട്ടീസ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ഘട്ടത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എണ്ണുന്നതിനൊപ്പം തന്നെ മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുന്‍പ് സമാനമായ ആവശ്യം ഉന്നയിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

വിവിപാറ്റ് സ്ലിപ്പുകള്‍ ബാലറ്റ് ബോക്‌സില്‍ നിക്ഷേപിക്കാന്‍ വോട്ടര്‍മാരെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഒന്നിന് പിറകെ മറ്റൊന്ന് എന്ന ക്രമത്തില്‍ വേണം വിവിപാറ്റ് എണ്ണാനെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശത്തേയും ഹര്‍ജിയില്‍ എതിര്‍ത്തിട്ടുണ്ട്. ഇത് അനാവശ്യമായ കാലതാമസം ഉണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:  വീട്ടിൽ കയറി അക്രമം, വാക്കത്തിയുമായി ചോദിക്കാൻ ചെന്ന് തലക്ക് വെട്ടി; അയൽവാസികളായ 2 പേരും അറസ്റ്റിൽ

നിലവില്‍ വിവിപാറ്റുകള്‍ മുഴുവനായി എണ്ണുന്ന പതിവില്ല. വിവിപാറ്റ് ഒന്നിനുപുറകേ ഒന്നായിട്ട് എണ്ണാതെ ഓരോ അസംബ്ലി മണ്ഡലത്തിലും ഒരേസമയം പരിശോധന നടത്തുകയും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്താല്‍ 56 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായ വിവിപാറ്റ് വെരിഫിക്കേഷന്‍ നടത്താമെന്നും ഹര്‍ജിക്കാരന്‍ നിര്‍ദേശിക്കുന്നു. ഹര്‍ജി മെയ് 17 ന് വീണ്ടും പരിഗണിക്കും.

Also Read:  ചക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gra cap.jpeg gra cap.jpeg
കേരളം16 mins ago

വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

20240727 073325.jpg 20240727 073325.jpg
കേരളം2 hours ago

ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൈമാറി

20240727 072009.jpg 20240727 072009.jpg
കേരളം2 hours ago

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

20240726 155814.jpg 20240726 155814.jpg
കേരളം18 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

arjun jithin.jpg arjun jithin.jpg
കേരളം24 hours ago

അർജുനായുള്ള ദൗത്യത്തിൽ മറ്റൊരു ജീവൻ അപകടത്തിലാകരുത്; ജിതിന്‍

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം24 hours ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം1 day ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം1 day ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം1 day ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

sct HEART TRANSPLANT.jpg sct HEART TRANSPLANT.jpg
കേരളം5 days ago

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

വിനോദം

പ്രവാസി വാർത്തകൾ