Connect with us

കേരളം

ആവശ്യത്തിന് ഒപ്പിട്ടു കാശെടുത്തു, പക്ഷെ ട്വിസ്റ്റ്, അക്കൗണ്ട് സ‍‍ര്‍ക്കാരിന്റെ; മലപ്പുറത്തെ ക്ലാര്‍ക്കിന് ജയിൽ

Screenshot 2024 04 03 182554

നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ യുഡി ക്ലാർക്കായിരുന്ന സികെ മുരളിദാസിന് അഞ്ച് വ‍ര്‍ഷം കഠിനതടവ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ഫണ്ടിനു വേണ്ടിയുള്ള ബാങ്ക് അക്കൌണ്ടിൽ ഒരു ലക്ഷം രൂപ തിരിമറി നടത്തിയ കേസിലാണ് വിധി. 5 വകുപ്പുകളിലായി ഓരോ വർഷം വീതം കഠിന തടവിനും 1,40,000  രൂപ പിഴയുമാണ് കോഴിക്കോട് വിജിലൻസ് കോടതി   ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു.

2005 – 2008 കാലഘട്ടത്തിൽ നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ക്ലാർക്കായിരുന്ന സികെ മുരളിദാസ്, വിവിധ സന്ദർഭങ്ങളിലായി മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ അക്കൌണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വെട്ടിപ്പു നടത്തിയ കേസിൽ വിജിലൻസ് മലപ്പുറം യൂണിറ്റ്  രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസ്സിലാണ് പ്രതിയായ സി.കെ. മുരളിദാസിനെ കോഴിക്കോട് വിജിലൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

മലപ്പുറം വിജിലൻസ് യൂണിറ്റ് ഡിവൈ എസ് പി ആയിരുന്ന അബ്ദുൾ ഹമീദ് പി രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി മലപ്പുറം വിജിലൻസ് ഡിവൈ എസ് പി യായിരുന്ന കെ സലിം കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അരുൺനാഥ്  കെ ഹാജരായി.

Also Read:  'മോദിക്കൊപ്പം തന്നെ'; നടി സുമലത ബിജെപിയിലേക്ക്, കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി. കെ . വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

raheem yoosaf ali raheem yoosaf ali
കേരളം5 hours ago

റഹീമിന് ഇരട്ടിമധുരം; വീട്‌ നല്‍കുമെന്ന് എം എ യൂസഫലി

20240414 173835.jpg 20240414 173835.jpg
കേരളം9 hours ago

വൃത്തിയാക്കിക്കൊണ്ടിരുന്ന കിണർ ഇടിഞ്ഞ് ഒരാൾ മരിച്ചു

20240414 165431.jpg 20240414 165431.jpg
കേരളം9 hours ago

കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

palakkad quil palakkad quil
കേരളം13 hours ago

പൊള്ളുന്ന ചൂടിൽ കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു; സംഭവം പാലക്കാട്

chintha gerome accident chintha gerome accident
കേരളം16 hours ago

ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം: വധശ്രമത്തിന് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾക്കെതിരെ കേസ്

wayanad accident wayanad accident
കേരളം16 hours ago

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

pvr cinemas pvr cinemas
കേരളം1 day ago

ഫെഫ്ക്കയുമായുള്ള തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

malamupzha elephant malamupzha elephant
കേരളം1 day ago

മലമ്പുഴയിൽ പരുക്കേറ്റ കാട്ടാന ചരിഞ്ഞു

20240413 174546.jpg 20240413 174546.jpg
കേരളം1 day ago

മലയാള സിനിമയെ ഒഴിവാക്കിയ പിവിആറിനെതിരെ പ്രതിഷേധം; നഷ്ടം നികത്താതെ ഇനി പ്രദര്‍ശനമില്ലെന്ന് ഫെഫ്ക

jesna missing case jesna missing case
കേരളം1 day ago

ജെസ്‌ന കേരളം വിട്ടുപോയിട്ടില്ല, അപായപ്പെടുത്തിയതാണെന്ന് പിതാവ്

വിനോദം

പ്രവാസി വാർത്തകൾ