കേരളം
കണ്ണൂരിൽ കൊറിയര്‍ ഏജന്‍സിയില്‍ ജീവനക്കാരന്റെ തട്ടിപ്പ്: 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു
കൊറിയര്‍ ഏജന്‍സിയിലൂടെ വരുന്ന പാര്‍സലുകളില്‍ കൃത്രിമം കാണിച്ച് ജീവനക്കാരന് 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നതായി പരാതി.
ഇരിട്ടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ് ടെക് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റ് കമ്പനിയുടെ മാനേജറാണ് പരാതിക്കാരന്.
ഫ്ളിപ്കാര്‍ട്ട് വഴി സ്ഥാപനത്തിലെത്തിയ 31 മൊബൈല്‍ ഫോണുകളും ഒരു ഡിജിറ്റല്‍ ക്യാമറയുമാണ് സ്ഥാപനത്തിലെ വിതരണ വിഭാഗത്തില്‍ ജോലി ചെയ്യുന്നയാള്‍ തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 10 മുതലാണ് തട്ടിപ്പ് നടത്തിയതെന്ന് സ്ഥാപന മാനേജര്‍ പി.എന്‍ നന്ദു പരാതിയില്‍ പറയുന്നു.
ഉപഭോക്താക്കള്‍ തിരിച്ചയക്കുന്ന സാധനങ്ങള്‍ക്ക് പകരം വ്യാജ സാധനങ്ങള്‍ കമ്പനിയിലേക്ക് തിരിച്ചയയ്ക്കുകയും വരുന്ന പാര്‍സലില്‍ കൃത്രിമം കാണിച്ച് മറിച്ച് വിറ്റുമാണ് തട്ടിപ്പ് നടത്തിയത്.
പ്രതികള്‍ ഒളിവിലാണ്. സംഭവത്തില്‍ ഇരിട്ടി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.