Connect with us

ദേശീയം

ഒമിക്രോണ്‍ വ്യാപനം; കേരളമടക്കം എട്ടു സംസ്ഥാനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കേന്ദ്രം

ഡെല്‍റ്റയേക്കാള്‍ അതിവേഗം ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം എട്ടു സംസ്ഥാനങ്ങള്‍ കര്‍ശന ശ്രദ്ധ പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി, യുപി, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇവിടങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമെന്നും എന്നാല്‍ അതീവ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവാണെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്തെ 300 ജില്ലകളിലും ടിപിആര്‍ അഞ്ച് ശതമാനത്തിന് മുകളിലാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സാധാരണ ജലദോഷം പോലെ ഒമിക്രോണ്‍ ബാധയെ ചികിത്സിക്കരുതെന്നും കേന്ദ്രം ഓര്‍മിപ്പിച്ചു. അതേസമയം, ഒമിക്രോണ്‍ കണ്ടെത്താനുള്ള പുതിയ പരിശോധനാ രീതി ഒമിഷുവറിന് ICMR അനുമതി നല്‍കി.ആവശ്യത്തിന് മെഡിക്കല്‍ ഓക്‌സിജന്‍ കരുതണമെന്നും ഓക്‌സിജന്‍ ലഭ്യത 48 മണികൂര്‍ കൂടുമ്ബോള്‍ പരിശോധിക്കണമെന്നും കാണിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്ത് അയച്ചിട്ടുണ്ട്.

ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.അതിനിടെ, രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേക്ക് കടക്കുകയാണ്. 1,94,720 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. ആകെ 4,868 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ. രോഗം ബാധിച്ചുള്ള മരണ നിരക്ക് കൂടിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ 442 പേരാണ് മരണപ്പെട്ടിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05% ആണ് രാജ്യത്ത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ പൊലിസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപിച്ചിരിക്കുകയാണ്. 1700 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍ഷൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. NCDC, DCGI, ICMR ഉദ്യോഗസ്ഥരും ആരോഗ്യ ഡയറക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം15 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം16 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം18 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം18 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം18 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version