ആരോഗ്യം
രാവിലെ വെറുംവയറ്റില്‍ തുളസിയില ഇങ്ങനെ കഴിക്കൂ, അറിയാം ഗുണങ്ങള്‍
ആയുര്‍വേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. പണ്ടുകാലത്ത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും മരുന്നായി തുളസി ഉപയോഗിക്കാറുണ്ടായിരുന്നു. ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ കൂട്ടാനും ചര്‍മ്മത്തിലെ അണുബാധകളെ അകറ്റാനുമൊക്കെ തുളസി ഉപയോഗിക്കാറുണ്ടായിരുന്നത്രേ. തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ക്ക് അണുബാധകള്‍ക്കെതിരെ പോരാടാന്‍ കഴിയും. തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ ശരീരത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു.