Connect with us

ദേശീയം

സംവിധായകന്‍ എസ് വി രമണന്‍ അന്തരിച്ചു

Published

on

സിനിമാ സംവിധായകന്‍ എസ് വി രമണന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മുന്‍കാല ചലച്ചിത്ര സംവിധായകന്‍ കെ സുബ്രഹ്മണ്യന്റെ മകനാണ്. ഇപ്പോഴത്തെ സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ രമണന്റെ കൊച്ചുമകനാണ്.

1983 ല്‍ സുഹാസിനിയും വൈ ജി മഹേന്ദ്രനും മുഖ്യവേഷത്തില്‍ അഭിനയിച്ച ഉറവുകള്‍ മാറലാം എന്ന സിനിമ എസ് വി രമണന്‍ സംവിധാനം ചെയ്തു. ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ ചിത്രത്തില്‍ അതിഥി താരങ്ങളായിരുന്നു.

ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചതും രമണനാണ്. മാന്യം, ദുരൈബാബു എന്നി സിനിമകളും രമണന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ടെലിവിഷനും വേണ്ടിയും നിരവധി പരിപാടികള്‍ രമണന്‍ സംവിധാനം ചെയ്തു.

ദൂരദര്‍ശന്‍ ആരംഭിച്ച കാലത്ത് ദക്ഷിണേന്ത്യയിലെ പരസ്യചിത്ര നിര്‍മ്മാണം നിയന്ത്രിച്ചിരുന്നത് രമണന്റെ ജയശ്രീ പിക്‌ചേഴ്‌സ് ആയിരുന്നു. അക്കാലത്തെ എല്ലാ പ്രമുഖ ബാന്‍ഡുകള്‍ക്കു വേണ്ടിയും പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, ശബ്ദം കൊടുക്കുകയും ചെയ്തിട്ടുണ്ട്.

സംഗീതജ്ഞയും സംഗീത സംവിധായികയുമായ മീനാക്ഷിയാണ് അമമ്. നര്‍ത്തകി പത്മ സുബ്രഹ്മണ്യം, സംവിധായകന്‍ എസ് കൃഷ്ണസ്വാമി എന്നിവര്‍ സഹോദരങ്ങളാണ്. എസ് വി രമണന്റെ മകളും നര്‍ത്തകിയുമായ ലക്ഷ്മിയുടെ മകനാണ് ഇപ്പോഴത്തെ പ്രശസ്ത സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version