ദേശീയം
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി പ്രത്യക്ഷ നികുതി വകുപ്പ്
രാജ്യത്തെ കൊവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് നികുതി സംബന്ധമായ വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2019-20 വര്‍ഷത്തെ പുതുക്കിയ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. പ്രത്യക്ഷ നികുതി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കൊവിഡ് സാഹചര്യവും നികുതിദായകരില്‍ നിന്നും ടാക്സ് കണ്സള്ട്ടന്റമാരില് നിന്നുമുള്ള നിരന്തരമായ അപേക്ഷകളും പരിഗണിച്ചാണ് തീരുമാനമെന്ന് പ്രത്യക്ഷ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
ആദായ നികുതി നോട്ടീസുകള്‍ക്ക് മറുപടിയായി ഫയല്‍ ചെയ്യേണ്ട റിട്ടേണിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. ഡിസ്പ്യൂട്ട് റെസലൂഷന്‍ പാനല്‍, ആദായ നികുതി കമ്മീഷണര്‍ എന്നിവര്‍ക്ക് നികുതി സംബന്ധിച്ച പരാതികളില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള തീയതിയും മെയ് 31 ആക്കി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.