Connect with us

ദേശീയം

കോവിഡ് രണ്ടാം തരംഗത്തിനു കാരണം ഡെല്‍റ്റ വേരിയന്റ്; 80 ശതമാനത്തെയും ബാധിച്ചത് പുതിയ വകഭേദം

Delta Variant

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് എണ്‍പതു ശതമാനത്തിലേറെയും പേരെ ബാധിച്ചത് ഡെല്‍റ്റ വകഭേദമാണെന്ന് കോവിഡ് ജെനോമിക് കണ്‍സോര്‍ഷ്യം മേധാവി ഡോ. എന്‍കെ അറോറ. കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയൊരു വകഭേദമുണ്ടായാല്‍ ഇനിയും രോഗികളുടെ എണ്ണം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. ആല്‍ഫ വേരിയന്റിനേക്കാള്‍ 40 മുതല്‍ 60 ശതമാനം വരെ വ്യാപന ശേഷി ഡെല്‍റ്റയ്ക്കു കൂടുതലുണ്ടെന്ന് ഡോ. അറോറ പറഞ്ഞു.

ബ്രിട്ടണ്‍, അമേരിക്ക, സിംഗപ്പൂര്‍ അടക്കം എണ്‍പതിലേറെ രാജ്യങ്ങളില്‍ ഇതിനകം ഡെല്‍റ്റ എത്തിക്കഴിഞ്ഞു. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഭേദിക്കാനുള്ള ഇതിന്റെ കഴിവ് വലുതാണ്.ഡെല്‍റ്റ പ്ലസ് കേസുകള്‍ പതിനൊന്നു സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. അതിന്റെ വ്യാപന ശേഷിയും മറ്റു സവിശേഷതകളും പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയിലാണ് ഡെല്‍റ്റ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. രാജ്യത്ത് രണ്ടാം തരംഗമുണ്ടാക്കുന്നതിന് അതാണ് പ്രധാന കാരണമായത്. എണ്‍പതു ശതമാനത്തിലേറെ പേരെ ബാധിച്ചത് ഡെല്‍റ്റ വകഭേദമാണ്- ഡോ. അറോറ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ പിന്നീട് പടിഞ്ഞാറന്‍, വടക്കന്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. വ്യാപന ശേഷി കൂടുതല്‍ ഉണ്ടെങ്കിലും ഡെല്‍റ്റയുടെ തീവ്രത കൂടുതലാണെന്നു പറയാനാവില്ല. രാജ്യത്ത് രണ്ടാം തരംഗത്തിലെ മരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദ്യ തരംഗത്തിലേതുപോലെ തന്നെയായിരുന്നുവെന്ന് ഡോ. അറോറ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version