Connect with us

ദേശീയം

കൊവിഡ് വ്യാപനം; 9, 11 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍

exam hall e1622915507333

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്‍പത്, 11 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയാണ് പരീക്ഷകള്‍ റദ്ദാക്കിയ കാര്യം പ്രഖ്യാപിച്ചത്.

ഏപ്രില്‍ 12ന് ഒന്‍പത്, 11 ക്ലാസുകാര്‍ക്കുള്ള പരീക്ഷ നീട്ടി വയ്ക്കുന്നതായി തീരുമാനിച്ചിരുന്നു. നേരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ തീരുമാനം. ‘സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതേണ്ടതില്ല. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മൂല്യ നിര്‍ണയം എപ്രകാരം നടത്താന്‍ തീരുമാനിച്ചുവോ അതേ മാനദണ്ഡം തന്നെയായിരിക്കും ഒന്‍പത്, 11 ക്ലാസുകാര്‍ക്കും’- മനീഷ് സിസോദിയ വ്യക്തമാക്കി.

സ്വകാര്യ സ്‌കൂളുകള്‍ക്ക് അര്‍ധ വാര്‍ഷിക, വാര്‍ഷിക പരീക്ഷകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ഈ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കാം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അര്‍ധ വാര്‍ഷിക പരീക്ഷ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലും മൂല്യം നിര്‍ണയിക്കാം.

മുഴുവന്‍ വിഷയങ്ങളില്‍ അര്‍ധ വാര്‍ഷിക പരീക്ഷകളടക്കമുള്ളവ നടത്താന്‍ സാധിക്കാതെ കുറച്ച് വിഷയങ്ങളില്‍ മാത്രമാണ് പരീക്ഷ നടത്തിയതെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും സ്‌കൂളുകള്‍ക്ക് മൂല്യ നിര്‍ണയം നടത്താം. ഒരു പരീക്ഷയും എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവര്‍ക്ക് ഒരു അവസരം കൂടി നല്‍കാനും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version