Connect with us

ദേശീയം

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം; നിർദേശം നൽകി സുപ്രീംകോടതി

c5fb1ecd6fc8d6bf9d7dd8bc1aa93154255d5b934f813d87d523e2eb7ada9423

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന പരീക്ഷാ ബോര്‍ഡുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സിബിഎസ്ഇയ്ക്ക് സമാനമായി വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ഫോര്‍മുല തയ്യാറാക്കി പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

കഴിഞ്ഞ ആഴ്ച കുട്ടികളുടെ മൂല്യനിര്‍ണയം നടത്തുന്നതിന് സിബിഎസ്ഇയും സിഐഎസ്‌സിഇയും സമര്‍പ്പിച്ച ഫോര്‍മുല സുപ്രീംകോടതി അംഗീകരിച്ചിരുന്നു. സമാനമായ നിലയില്‍ കുട്ടികളുടെ നിലവാരം നിര്‍ണയിക്കുന്നതിന് ഫോര്‍മുലയ്ക്ക് രൂപം നല്‍കാനാണ് സംസ്ഥാന ബോര്‍ഡുകളോട് കോടതി നിര്‍ദേശിച്ചത്. പത്തുദിവസത്തിനകം ഫോര്‍മുല തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന ബോര്‍ഡുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

സമാനമായ നിലയില്‍ സിബിഎസ്ഇ, സിഐഎസ്‌സിഇ ബോര്‍ഡുകളും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ​ഈ മാസത്തിന്റെ തുടക്കത്തിലാണ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ഫോര്‍മുല തയ്യാറാക്കാന്‍ സിബിഎസ്ഇയോട് കോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് സിബിഎസ്ഇ മൂല്യനിര്‍ണയ ഫോര്‍മുല സമര്‍പ്പിച്ചത്.

സിബിഎസ്ഇ പദ്ധതിയില്‍ ഇടപെടാന്‍ ഒരു കാരണവുമില്ല എന്ന് ചൂണ്ടിക്കാട്ടി വിവിധ ഹര്‍ജികള്‍ തള്ളി കൊണ്ടാണ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനുള്ള ഫോര്‍മുല സുപ്രീംകോടതി അംഗീകരിച്ചത്.നിലവില്‍ രാജ്യത്ത് 21 സംസ്ഥാനങ്ങള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ആറു സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version