Connect with us

ദേശീയം

2000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയപരിധി നീട്ടി

Deadline for returning 2000 notes Extended

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു. നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.

2018 -19 സാമ്പത്തിക വര്‍ഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരുന്നു.2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറാനോ റിസര്‍വ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. 2,000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയതായതായാണ് സെപ്റ്റംബര്‍ ഒന്നു വരെയുള്ള കണക്ക്.

2023 സെപ്റ്റംബര്‍ 30-നകം നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റു ന്നതിനുള്ള സൗകര്യം ലഭ്യമാക്കി. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്ക് ബ്രാഞ്ചില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാം. നോട്ടുകള്‍ മാറ്റുന്നതിന് റിക്വിസിഷന്‍ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ലെന്ന് ആര്‍ ബി ഐ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2,000 രൂപയുടെ നോട്ടുകള്‍ മാറ്റാമെന്നും ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം6 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം14 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം16 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം16 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version