Connect with us

ദേശീയം

ആയിരം ഗ്രാമങ്ങള്‍ ഇരുട്ടില്‍, 5120 വൈദ്യുതിക്കാലുകള്‍ പിഴുതെറിഞ്ഞു; നാശംവിതച്ച് ബിപോര്‍ജോയ്

ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റ് തീരം തൊട്ട കച്ച്- സൗരാഷ്ട്ര മേഖലയിലാണ് നാശനഷ്ടം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 5120 വൈദ്യുതിക്കാലുകളെയാണ് ചുഴലിക്കാറ്റ് പിഴുതെറിഞ്ഞത്. ഇതോടെ 4600 ഗ്രാമങ്ങളാണ് ഇന്നലെ ഇരുട്ടിലായത്. അതേസമയം ഗുജറാത്തില്‍ ദുരിതം വിതച്ച ചുഴലിക്കാറ്റില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചില്ലെന്ന് അധികൃതര്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടത്. 3580 ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ആയിരത്തിലധികം ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പുനഃ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 40 ശതമാനവും കച്ച് ജില്ലയിലാണ്. ചുഴലിക്കാറ്റിന്റെ കെടുതി ഏറ്റവുമധികം നേരിട്ടത് കച്ച് ജില്ലയിലാണ്.

ചുഴലിക്കാറ്റില്‍ 600 മരങ്ങളാണ് കടപുഴകി വീണത്. ഇതോടെ വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ചുഴലിക്കാറ്റില്‍ 23 പേര്‍ക്ക് പരിക്കേറ്റതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

140 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. വൈകീട്ട് 6.30ന് തീരം തൊട്ട ചുഴലിക്കാറ്റ് പുലര്‍ച്ചെ രണ്ടര വരെയാണ് തീരപ്രദേശങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത്. ചുഴലിക്കാറ്റ് തീരം തൊടുന്നതിന് മുന്‍പ് ഒരുലക്ഷത്തിലധികം ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ചുഴലിക്കാറ്റിന്റെ കെടുതി നേരിട്ടവര്‍ക്ക് ഉടന്‍ തന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം12 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം12 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം14 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം14 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം16 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം16 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം17 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version