കേരളം
കോഴിക്കോട്ട് പോലീസിനെ ആക്രമിച്ച സംഭവം; സിപിഎം പ്രവർത്തകർ കീഴടങ്ങി
കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന് ഉള്‍പ്പടെയുള്ള പ്രതികളാണ് കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ബിജെപി നേതാവ് വിലങ്ങോട്ടില്‍ മണിയെ ബോംബെറിഞ്ഞതിന് ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അശോകന്. ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച കുറ്റ്യാടി എസ്ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യാന്‍ വീട്ടില്‍ എത്തി.
എന്നാല്‍ വീടിനു മുന്പില് തടിച്ചു കൂടിയ ജനക്കൂട്ടം പോലീസിനെ ആക്രമിച്ചതിന് ശേഷം അശോകനെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.