ആരോഗ്യം
കോവിഷീൽഡ് വാക്സീൻ ലോകമെമ്പാടും ഉപയോഗിക്കാൻ ലോകാരോഗ്യസംഘടനയുടെ അനുമതി
കോവിഷീൽഡ് വാക്സീൻ ലോകമങ്ങും ഉപയോഗിക്കാൻ ലോകാരോഗ്യസംഘടനയുടെ അനുമതി. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പൂണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സീനാണ് കോവിഷീൽഡ്.
വാക്സീൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമാണെന്ന് സംഘടന അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലും ഏറ്റവും അനുയോജ്യമെന്നും ഡബ്ല്യുഎച്ച്ഒ വിലയിരുത്തി.
ലോകാരോഗ്യ സംഘടനയുടെ പച്ചക്കൊടി കിട്ടിയതോടെ വാക്സീൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ പൂണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ആസ്ട്രാസെനക–എസ്കെ ബയോ എന്നീ സ്ഥാപനങ്ങൾക്ക് യുഎൻ പിന്തുണയോടെയുള്ള കോവിഡ് നിർമാർജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കായി വാക്സീൻ നൽകാനാകും.