Connect with us

രാജ്യാന്തരം

കൊവിഡ് വൈറസ് മനുഷ്യനിര്‍മ്മിതം; നിർണയക റിപ്പോര്‍ട്ട് പുറത്ത്

Published

on

covid 3

കോവിഡ് വൈറസുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ ചൈനയെ വീണ്ടും പ്രതിക്കൂട്ടിലാക്കി പുതിയ പഠന റിപ്പോര്‍ട്ട്. കോവിഡ് വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും സ്വാഭാവികമായി ഉണ്ടായ വൈറസല്ല കോവിഡ് എന്നും പഠനത്തില്‍ പറയുന്നു. വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് പുതിയ പഠന റിപ്പോര്‍ട്ട് തലവേദനയാകുകയാണ്.

ബ്രിട്ടീഷ് പ്രൊഫസര്‍ ആംഗസ് ഡാല്‍ഗ്ലീഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ഗര്‍ സോറന്‍സെന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

വുഹാന്‍ ലാബിലെ ‘ഗെയിന്‍ ഓഫ് ഫംഗ്ഷന്‍’ പ്രോജക്റ്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചൈനീസ് ശാസ്ത്രജ്ഞരാണ് കോവിഡ് വൈറസ് സൃഷ്ടിച്ചതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് വൈറസ് വവ്വാലുകളില്‍ നിന്ന് സ്വാഭാവികമായി പരിണമിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനായി റിവേഴ്‌സ് എഞ്ചിനീയറിംഗ് ഉപയോഗിച്ചെന്നും പഠനത്തില്‍ പറയുന്നു.

ചൈനയിലെ ഗുഹകളിലുള്ള വവ്വാലുകളില്‍ സ്വാഭാവികമായി കണ്ടുവരുന്ന കൊറോണ വൈറസ് ഉപയോഗിച്ചാണ് ലാബില്‍ മാരകമായ വൈറസിനെ സൃഷ്ടിച്ചതെന്ന് പഠനം കണ്ടെത്തി. കോവിഡ് 19ന്റെ സാമ്ബിളുകളില്‍ നിന്നും വിരലടയാളം കണ്ടെത്തിയത് വൈറസ് മനുഷ്യനിര്‍മ്മിതമാണെന്ന് തെളിയിക്കുന്നു.

ലബോറട്ടറികളിലെ ഉപയോഗത്തിലൂടെ മാത്രമേ ഇത്തരത്തില്‍ വിരലടയാളം പതിയുകയുള്ളൂവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരെ സംസാരിച്ച സ്വന്തം ശാസ്ത്രജ്ഞരുടെ തിരോധാനവും പഠനത്തില്‍ ചര്‍ച്ച ചെയ്യുപ്പെടുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version