Connect with us

ദേശീയം

കൊവിഡ് വാക്സിന്‍ മാര്‍ച്ച് മുതല്‍ നല്‍കി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

Published

on

1602917133 2118352326 COVIDVACCINE

കൊവിഡ് പ്രതിരോധ വാക്സിന്‍ മാര്‍ച്ച് മുതല്‍ നല്‍കി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. മാര്‍ച്ചില്‍ പ്രതിരോധ വാക്സിന്‍ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടു പോകുന്നുണ്ടെന്നുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നത്.  പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. ഡിസംബറില്‍ വാക്സിന്‍ തയ്യാറാകുമെങ്കിലും മാര്‍ച്ചോടു കൂടി വിപണിയിലെത്തിക്കാന്‍ കഴിയുമെന്നതാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചോടു കൂടി ഏകദേശം ഏഴ് കോടി ഡോസ് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. ആര്‍ക്കൊക്കെ വാക്സിന്‍ നല്‍കണമെന്നത് സര്‍ക്കാരിന്റെ തീരുമാനമായിരിക്കും.  ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്സിന്‍ നല്‍കുക. പിന്നീട് 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ആലോചിക്കുന്നത്. അതിനു ശേഷമായിരിക്കും മറ്റുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുക. ലോക ആരോഗ്യ സംഘടനയും മാര്‍ച്ചോടു കൂടി വാക്സിന്‍ ലഭ്യമാക്കാമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. 2021 ന്റെ രണ്ടാം പകുതിയില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതീക്ഷ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version