ആരോഗ്യം
ഓക്സ്ഫഡിന്റെ കോവിഡ് വാക്സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു
ഓക്സ്ഫഡ് സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു.
ഏഴിനും 17നുമിടെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ഫലപ്രദമാണോ എന്നറിയാനാണ് പരീക്ഷണം നടത്തുന്നതെന്ന് ഓക്സ്ഫഡ്സര്വകലാശാല അറിയിച്ചു.
300 വോളന്‍റിയര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്നാണ് ഓക്സ്ഫഡിെന്റ പ്രതീക്ഷ. കുത്തിവെപ്പ് ഈ മാസം തുടങ്ങും. വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ് പഠനവിധേയമാക്കുക.
നേരത്തെ ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്തിരുന്നു. അസ്ട്രാസെനെകയുടെ കോവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.