Connect with us

ദേശീയം

മൂന്നാം തംരഗം; 2 മുതല്‍ 18 വരെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോടെ

Published

on

കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കെ കുട്ടികള്‍ക്ക് കരുതലൊരുക്കാന്‍ രാജ്യം. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോട് തയ്യാറായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു. നിലവില്‍ 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ 3ാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ജനുവരിയിലാണ് രാജ്യത്ത് കോവാക്‌സിന് അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ജനറല്‍ അനുമതി നല്‍കിയത്. നിലവില്‍ കുട്ടികളില്‍ കുത്തിവെയ്പ്പിന് അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്‌സിന്‍ സൈഡസ് കാഡിലയാണ്.സൈഡസ് കാഡിലയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും അനുമതി ലഭിക്കുകയാണെങ്കില്‍ ഇതും കുട്ടികളില്‍ ഉപയോഗിക്കാമെന്ന് പ്രിയ പറഞ്ഞു.

നിലവില്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അനുമതി നല്‍കുന്നതിനോട് ഡബ്ല്യു.എച്ച്.ഒ ആഭിമുഖ്യം കാട്ടുന്നില്ല. വരുമാനം കുറഞ്ഞ ചില രാജ്യങ്ങള്‍ വാക്‌സിനേഷനില്‍ പിന്നിലെത്തുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ ഭാവിയില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉറപ്പായിട്ടും വരുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.

ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ രണ്ട് ഡോസായി നല്‍കിയ സാംപിളുകള്‍ എന്‍.ഐ.വി പരിശോധിച്ചു. സാംപിളുകള്‍ പരിശോധിച്ചതില്‍ യാതൊരു പാര്‍ശ്വ ഫലവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ സുരക്ഷിതരാണെന്നും പ്രിയ എബ്രഹാം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ വകഭേദങ്ങള്‍ക്ക് എതിരേ ഫലം ചെയ്യുന്നുണ്ടുവെന്നും വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകാതിരിക്കാന്‍ വാക്‌സിന്‍ സഹായിച്ചതായും അവര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version