Connect with us

ദേശീയം

ആശങ്ക ശക്തം; ചൈനീസ് വാക്‌സിന്‍ എടുത്ത രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

covaccine

കോവിഡിനെതിരെ ചൈനീസ് വാക്‌സിന്‍ എടുത്ത രാജ്യങ്ങള്‍ ആശങ്കയില്‍. ഈ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മംഗോളിയ, സീഷെല്‍സ്, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് വീണ്ടും രോഗവ്യാപനം രൂക്ഷമാകുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സീഷെല്‍സ്, ചിലി, ബഹറൈന്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ 50 മുതല്‍ 68 ശതമാനം വരെ ജനങ്ങളെ വാക്‌സിനേഷന് വിധേയമാക്കിയത് ചൈനീസ് വാക്‌സിന്‍ നല്‍കിയാണ്. ഈ രാജ്യങ്ങളിലെല്ലാം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ചൈനയുടെ വാക്‌സിനുകള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നതാണ് പല രാജ്യങ്ങളും ഈ വാക്‌സിനുകളെ ആശ്രയിക്കാന്‍ കാരണം. ചൈനീസ് വാക്‌സിനുകളുടെ ഫലശേഷി താരതമ്യേന കുറവാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഫ്‌ലിന്റേഴ്‌സ് യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് പ്രൊഫസര്‍ നികോളായ് പെട്രോവ്‌സ്‌കി പറയുന്നു.

ചൈനയുടെ സിനോവാക് വാക്‌സിന്റെ ഫലപ്രാപ്തി 51 ശതമാനമാണ്. സിനോഫാമിന്റേത് 78 ശതമാനവും. അതേസമയം ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ ശേഷി 90 ശതമാനമാണെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനിതക വകഭേദം വന്ന വൈറസുകള്‍ക്കെതിരെ ചൈനീസ് വാക്‌സിന്‍ ഫലപ്രദമല്ലെന്നും അഭിപ്രായമുണ്ട്. കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന ഇന്തോനേഷ്യയില്‍ സിനോവാക് വാക്‌സിന്‍ നല്‍കിയിട്ടും, 350 ഓളം ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് വീണ്ടും വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോർട്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം57 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം5 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം9 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം10 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version