Connect with us

Covid 19

ആർ-നമ്പർ ഒന്നിനു മുകളിൽ കടന്നു; കോവിഡ് മൂന്നാംതരംഗം ഉടനെന്ന് ആശങ്ക

Published

on

Covid super spread

ആഴ്ചകളായി കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയാതിരിക്കുന്നതും വൈറസ് വ്യാപന തീവ്രത മനസ്സിലാക്കാവുന്ന ആർ-നമ്പർ ‍(റീപ്രൊഡക്‌ഷൻ നമ്പർ) ഒന്നിനു മുകളിൽ കടന്നതും മൂന്നാംതരംഗം ആസന്നമായെന്ന ആശങ്ക കൂട്ടി.

കഴിഞ്ഞദിവസം 17 സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. ഇപ്പോൾ ദേശീയതലത്തിൽ രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) അഞ്ചുശതമാനത്തിൽ താഴെയാണെങ്കിലും നിലവിലെ കണക്ക് വിലയിരുത്തുമ്പോൾ ഇനിവരുന്ന ആഴ്ചകളിൽ രോഗം അതിവേഗം പടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മൂന്നാംതരംഗം ശക്തമായാൽ ഒക്ടോബറിൽ ഒന്നരലക്ഷംവരെ പ്രതിദിന കേസുകൾ ഉണ്ടാകാനിടയുണ്ടെന്നാണ് ഹൈദരാബാദ്, കാൻപുർ ഐ.ഐ.ടി.കൾ നടത്തിയ പഠനത്തിൽ പറയുന്നത്.

ജൂലായ് 25-നുതന്നെ ദേശീയതലത്തിൽ ആർ-നമ്പർ ഒന്നിനടുത്ത് എത്തിയിരുന്നു. ഒന്നിനു മുകളിലാണ് ആർ-നമ്പറെങ്കിൽ ഒരു രോഗിയിൽനിന്ന് വേറൊരാളിലേക്ക് രോഗം പടരും. കേരളത്തിൽ 1.2 ആണ് ആർ-നമ്പർ. അതായത്, സംസ്ഥാനത്ത് ഒരു രോഗിയിൽനിന്ന് 1.2 ആളിലേക്ക് രോഗം പടരാനിടയുണ്ട്. കേരളത്തിനും വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്കും പുറമേ ഡൽഹി, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ആർ-നമ്പർ ഒന്നിനു മുകളിലെത്തി.

എട്ടുസംസ്ഥാനങ്ങളിൽ ആർ-നമ്പർ ഒന്നിനു മുകളിലായിക്കഴിഞ്ഞു. കർണാടകം, തെലങ്കാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഒന്നിനടുത്തെത്തി നിൽക്കുകയാണ്. ഫെബ്രുവരിയിൽ രണ്ടാംതരംഗം തുടങ്ങുന്നതിനു തൊട്ടുമുമ്പ്‌ ദേശീയതലത്തിൽ 1.01 ആയിരുന്നു ആർ-നമ്പർ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version