Connect with us

ദേശീയം

രാജ്യത്ത് നേരിയ ആശ്വാസം; സംസ്ഥാനങ്ങളിൽ കോവിഡ് രോഗികള്‍ കുറയുന്നു

Covid kerala

രാജ്യത്ത് നേരിയ ആശ്വാസമായി മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ബംഗാളിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. മഹാരാഷ്ട്രയില്‍ ഇന്ന് 31,111 പേര്‍ക്കാണ് വൈറസ് ബാധ. 29,092 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 2,67,334 ആയി.

ഇന്ന് 122 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1860 ആയി. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ്, ഒമൈക്രോണ്‍ രോഗികള്‍. ഇന്ന് അയ്യായിരത്തിലധികമാണ് നഗരത്തിലെ രോഗികള്‍.

കര്‍ണാടകയില്‍ ഇന്ന് 27,156 പേര്‍ക്കാണ് വൈറസ് ബാധ. 7827 പേര്‍ കോവിഡ് രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 27,156 ആയി. 14 പേര്‍ മരിച്ചു. ബംഗളൂരുവിലാണ് കൂടുതല്‍ രോഗികള്‍. 15,947 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇന്ന് 287 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചതായി ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. ഇതോടെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 766 ആയി.

ഡല്‍ഹിയില്‍ ഇന്ന് 12,527 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 പേര്‍ മരിച്ചു. ടിപിആര്‍ 27.99 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 83,982 ആയി. ബംഗാളില്‍ ഇന്ന് പതിനായിരത്തില്‍ താഴെയാണ് വൈറസ് ബാധിതര്‍. ഇന്ന് 9,385 പേരാണ് രോഗികള്‍. 33പേര്‍ മരിച്ചു. ടിപിആര്‍ 26.43. 1,58,623 പേരാണ് ചികിത്സയിലുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version