ആരോഗ്യം
സംസ്ഥാനത്ത് 18നും 60നും ഇടയിൽ പ്രായമുള്ളവരിൽ കൊവിഡ് മരണ നിരക്ക് ഉയരുന്നു
സംസ്ഥാനത്ത് ആശങ്കയേറ്റി 18-നും 60-നും ഇടയിൽ പ്രായമുള്ളവരിൽ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നു. കൊവിഡ് നിസാരമായി കാണുന്നതും, കൃത്യസമയത്ത് ചികിത്സ തേടാത്തതുമാണ് മരണനിരക്ക് ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.
18 വയസ്സ് മുതലുള്ളവര്‍ക്ക് വാക്സിൻ നല്‍കി രോഗ തീവ്രത കുറയ്ക്കാനുള്ള നടപടികൾ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.17 വയസ്സ് വരെയുള്ള കുട്ടികളില്‍ 12 പേരും. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവരിൽ 170 പേരും. 41 വയസ് മുതല്‍ 59 വയസ്സ് വരെയുള്ളവരില്‍ 976 പേരും കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.
കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ സമൂഹവുമായി ഏറ്റവും കൂടുതല്‍ അടുത്തിടപെഴകുന്നത് 18 വയസ്ല് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരാണ്.
ഇത് നിയന്ത്രിക്കാൻ അടിയന്തരമായി യുവാക്കൾക്കിടയിലും വാക്സീൻ എത്തിക്കാനുള്ള നടപടികൾ ഉടനടി എടുത്തേ തീരൂവെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി ഇന്ന് വിളിച്ച ഉന്നതതലയോഗത്തിൽ വാക്സിനേഷൻ കൂട്ടാനുള്ള നടപടിക്രമങ്ങളിൽ തീരുമാനമുണ്ടായേക്കും.