Connect with us

ദേശീയം

കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

Published

on

ഇന്ത്യയിലടക്കം നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന വൈറസ് വ്യാപനത്തില്‍ പുതിയ പുതിയ Omicron BA.2 വകഭേദമാണ് കാണപ്പെടുന്നത് എന്നും ലോകാരോഗ്യ സംഘടനയുടെ പ്രമുഖ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. Omicron BA.2 കൂടാതെ, XE, BA.4, BA.5 എന്നിവയുൾപ്പെടെ കൊറോണ വൈറസിന്‍റ മറ്റ് നിരവധി വകഭേദങ്ങളും ലോകമെമ്പാടും ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

“നിലവിൽ Omicron BA.2 ആണ് ഇന്ത്യയിലും ലോകമെമ്പാടും ഏറ്റവും സാധാരണമായത്. കോവിഡ് വ്യാപനം തുടരുന്നിടത്തോളം, ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്”, അവര്‍ പറഞ്ഞു. Omicron BA.2നെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ അവര്‍ മാസ്ക് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

എന്നാല്‍, ഭാവിയില്‍ മറ്റൊരു ലോക്ക്ഡൗൺ നടപടിയുടെ ആവശ്യമുണ്ടാകില്ല എന്നും മുൻകരുതൽ നടപടിയായി എല്ലാ ആളുകളും മാസ്ക് ധരിക്കണമെന്നും മഹാമാരിയുടെ ആദ്യ നാളുകളില്‍ വൈറസ് പടരുന്നത് തടയാൻ ഇതാണ് പ്രധാന മാര്‍ഗ്ഗം എന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ന് നമുക്ക് നല്ല പരിശോധനാ സൗകര്യങ്ങളും വാക്സിനുകളും ചില ഉപയോഗപ്രദമായ മരുന്നുകളും ഉണ്ട്. അതിനാൽ ലോക്ക്ഡൗൺ പോലുള്ള നടപടികൾ സ്വീകരിക്കേണ്ടിവരില്ല, മാസ്ക് ധരിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് കാത്തിരിയ്ക്കാതെ എല്ലാ ആളുകളും മാസ്ക് ധരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഡല്‍ഹിയില്‍ Omicron BA.2.12 വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്‌തു, ഇത് കൊറോണ വൈറസിന്‍റെ omicrone വകഭേദത്തെക്കാള്‍ (BA.2) കൂടുതൽ വേഗത്തില്‍ പകരുന്നതാണ്.
BA.2.12 വകഭേദം ആരോഗ്യ വിദഗ്ധര്‍ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നാല്‍, ഈ വകഭേദം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറില്‍ 2,593 പുതിയ കോവിഡ്-19 കേസുകളും 44 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം21 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം24 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം1 day ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം6 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version