Connect with us

ദേശീയം

ഇന്ത്യയിൽ 90 ശതമാനം ജില്ലകളിലും കോവിഡ് കേസുകൾ കുറയുന്നു; ആശ്വാസമായി കണക്കുകൾ

Published

on

fight with corona

രാജ്യത്ത് പ്രതിദിനം അരലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, രോഗ വ്യാപനത്തില്‍ വലിയ കുറവ് വന്നിട്ടുള്ളതായി കണക്കുകള്‍. രാജ്യത്ത് 650 ലധികം ജില്ലകളില്‍ 90 ശതമാനം ഇടങ്ങളിലും കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

ജൂണ്‍ 12-19 ദിവസങ്ങളില്‍ 70 ജില്ലകളില്‍ മാത്രമാണ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചത്. 27 ജില്ലകളില്‍ 100 കേസുകള്‍ വച്ചാണ് കൂടിയത്. 18 ഇടങ്ങളില്‍ പത്തില്‍ താഴെ മാത്രമാണ് വര്‍ധനവ് സംഭവിച്ചത്.

കൂടുതല്‍ വ്യാപനം സംഭവിക്കുന്ന 70 ജില്ലകളില്‍ ഇരുപത്തിമൂന്നും പശ്ചിമ ബംഗാളിലാണ്. സംസ്ഥാനത്ത് മാത്രമാണ് കഴിഞ്ഞ ഒരാഴ്ച കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്തത്. 1.32 ലക്ഷത്തില്‍ നിന്ന് ചികിത്സയില്‍ കഴിയുന്നവര്‍ 20 ദിവസം കൊണ്ട് 15,000 ആയി കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിപരീതമായാണ് സംഭവിച്ചത്. ജൂണ്‍ 19-ാം തീയതി വരെ ബംഗാളില്‍ 23,000 സജീവ കേസുകളാണ് ഉള്ളത്.

പുതിയ കേസുകള്‍ കൂടുന്നതിനാനല്ല ബംഗാളില്‍ രോഗികള്‍ വര്‍ധിക്കുന്നത്. രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ട്. പ്രതിദിനം 3,000 കേസുകളില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പക്ഷെ, കഴിഞ്ഞ ഒരാഴ്ചയായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. ഇതോടെ സജീവ കേസുകള്‍ ഉയര്‍ന്നു. ശനിയാഴ്ച 2,486 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,100 പേര്‍ മാത്രമാണ് നെഗറ്റീവ് ആയത്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 1422 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെ 3,88,135 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

മണിപ്പൂരും മിസോറാമുമാണ് പുതിയ കേസുകള്‍ കൂടുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയിലെ മുംബൈ, പൽഘർ, ബുൾദാന, സാംഗ്ലി, ഔറംഗബാദ്, പർഭാനി എന്നി ജീല്ലകളിലും കേസുകള്‍ വര്‍ധിക്കുന്നുണ്ട്. മുംബൈയില്‍ നിലവില്‍ 21,000 സജീവ കേസുകളാണ് ഉള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 777 കേസുകള്‍ കൂടി. രോഗപരിശോധനയും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. പ്രതിദിനം പത്തുലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ച് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 13,88,699 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ജൂൺ 20 വരെ 39,24,07,782 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം4 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version