കേരളം
ഇ.പി.ജയരാജൻ വധശ്രമക്കേസില്‍ കെ.സുധാകരന്റെ പാപ്പർ ഹർജി തളളി,മാനനഷ്ടക്കേസിൽ 3.43 ലക്ഷം കെട്ടിവെക്കണമെന്ന് കോടതി
കെ.സുധാകരന്റെ പാപ്പർ ഹർജി തളളി .മാനനഷ്ടക്കേസിൽ 3.43 ലക്ഷം കെട്ടിവെക്കാൻ തലശ്ശേരി അഡീ.സബ് കോടതി ഉത്തരവിട്ടു.ഇ.പി.ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിലായിരുന്നു 1998ൽ സുധാകരൻ മാനനഷ്ടക്കേസ് നൽകിയത്.
50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള ഈ ഹർജിക്കൊപ്പമാണ് പാപ്പർ ഹർജിയും നൽകിയത്.യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഹർജി കോടതി അംഗീകരിച്ചിരുന്നു.ഇതിനെതിരെ കഴിഞ്ഞ വർഷം സർക്കാർ നൽകിയ കണക്കുകൾ അംഗീകരിച്ചാണ് കോടതി ഉത്തരവ്.സുധാകരന് ഒരു കോടിയിലേറെ ആസ്തിയുണ്ടെന്നായിരുന്നു സർക്കാർ വാദം