Connect with us

ദേശീയം

അദാനി വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി

അദാനി ഗ്രൂപ്പിനെതിരായ ഓഹരിത്തട്ടിപ്പ് ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന് നിര്‍മല വ്യക്തമാക്കി. അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വില്‍പന (എഫ്പിഒ) ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി.

ആ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ കൈകാര്യം ചെയ്യും. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഇന്നലെത്തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുന്‍പ് വിവിധ ബാങ്കുകളും എല്‍ഐസിയും വിവാദങ്ങളില്‍ പ്രതികരണം അറിയിച്ചിരുന്നു. ഇനി ബന്ധപ്പെട്ട ഏജന്‍സികള്‍ ബാക്കി കാര്യങ്ങള്‍ നോക്കും… നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഈ ഏജന്‍സികള്‍ സര്‍ക്കാരിന് കീഴിലല്ല. അവ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാണ്. നിര്‍ണായക ഘട്ടങ്ങളില്‍ ഏറ്റവും അനുയോജ്യമായ തീരുമാനങ്ങള്‍ അവര്‍ക്കുതന്നെ കൈക്കൊള്ളാം. ഇക്കാര്യത്തില്‍ ‘സെബി’ക്ക് അവരുടേതായ മാര്‍ഗങ്ങളുണ്ട്’- നിര്‍മല ചൂണ്ടിക്കാട്ടി.

അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വില്‍പന (എഫ്പിഒ) ഉപേക്ഷിച്ചതിനെക്കുറിച്ച് ധനമന്ത്രിയുടെ മറുപടി ഇങ്ങനെ: ”ഇവിടെ എത്രയോ തവണ അനുബന്ധ ഓഹരി വില്‍പന ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ടു മാത്രം ഈ രാജ്യത്തിന് പ്രത്യേകിച്ച് എന്തെങ്കിലും കോട്ടം സംഭവിച്ചോ?’-ധനമന്ത്രി ചോദിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version