ദേശീയം
കോര്‍പ്പറേറ്റുകള്‍ക്ക് ഇനി ബാങ്കുകളുടെ പ്രമോട്ടര്മാരാകാം
രാജ്യത്തെ ബാങ്കിങ് വ്യവസായത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന നിയമ നിര്‍മാണത്തിന് ശുപാര്‍ശ ചെയ്ത് റിസര്‍വ് ബാങ്ക് ആഭ്യന്തര സമിതി.
സമിതിയുടെ ശുപാര്‍ശകള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ദേദഗതി ചെയ്യേണ്ടി വരും.
വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും പുതിയ ശുപാര്‍ശകള്‍ പ്രകാരം ബാങ്കുകളുടെ പ്രമോട്ടര്‍മാരാകാന്‍ കഴിയും.
മാത്രമല്ല നിലവിലെ രീതികളില്‍ നിന്ന് വിപരീതമായി പ്രമോട്ടര്‍ ഓഹരി വിഹിതം 15 ശതമാനത്തില്‍ നിന്ന് 26 ശതമാനമാക്കാനും സമിതി നിര്‍ദ്ദേശിക്കുന്നു.