Connect with us

കേരളം

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

Published

on

kseb job.jpeg

പുനഃസംഘടനയുടെ പേരിൽ സെക്ഷൻ ഓഫിസുകൾ നേരിടുന്ന ജീവനക്കാരുടെ ഗുരുതര ക്ഷാമം പരിഹരിക്കാൻ കരാർ നിയമനത്തിന് കെ.എസ്.ഇ.ബി ചെയർമാന്റെ ഉത്തരവ്. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സെക്ഷൻ ഓഫിസുകളിൽ ലൈൻമാൻ ഉൾപ്പെടെയുള്ള തസ്തികകളിലാണ് കരാർ നിയമനത്തിന് നിർദേശിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബിയിൽനിന്ന് വിരമിച്ചവരെയും പരിചയസമ്പന്നരെയും നിയമിക്കാം. മേയ് അഞ്ചിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമിറങ്ങി.

കെ.എസ്.ഇ.ബിയിൽ ഫീൽഡിൽ ജോലി ചെയ്യുന്ന ലൈൻമാൻ, ഇലക്ട്രിസിറ്റി വർക്കർ തസ്തികകളിലായി രണ്ടായിരത്തിലേറെ ജീവനക്കാരുടെ കുറവാണുള്ളത്. ഏപ്രിൽ -മേയ് മാസങ്ങളിലാണ് 119 ലൈൻമാൻമാരും 34 മസ്ദൂർമാരും 388 ഓവർസിയർമാരും വിരമിക്കുന്നത്. ഇത്ര ഗുരുതര ആൾക്ഷാമം അനുഭവപ്പെട്ടിട്ടും പുനഃസംഘടന കഴിയുംവരെ സ്ഥിരനിയമനമില്ലെന്ന് കെ.എസ്.ഇ.ബി പി.എസ്.സിയോട് നിലപാട് വ്യക്തമാക്കിയിരുന്നു. സർവിസ് സംഘടനകൾ ഇക്കാര്യം കാര്യമായി ഉന്നയിച്ചില്ലെങ്കിലും ഈ താൽക്കാലിക നിയമന നിരോധനം യുവജനങ്ങളിൽ വ്യാപക എതിർപ്പിനിടയാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിക്കാലത്ത് ജീവനക്കാരുടെ ക്ഷാമം നേരിട്ടപ്പോൾ ‘പവർ ബ്രിഗേഡ്’ എന്ന പേരിൽ 65 വയസ്സിന് താഴെയുള്ള വിരമിച്ച ജീവനക്കാരെ തിരിച്ചുവിളിച്ച് താൽക്കാലിക നിയമനം നടത്തിയിരുന്നു. അതേ മാതൃകയിൽ അതേ യോഗ്യതയിൽ അടുത്ത ആഗസ്റ്റ് വരെ സേവനകാലാവധി നിശ്ചയിച്ച് നിയമനം നടത്താനാണ് ഉത്തരവ്. ഓരോ സെക്ഷനിലെയും കുറവുള്ള ജീവനക്കാരുടെ എണ്ണവും അവശ്യം വേണ്ട ജീവനക്കാരുടെ എണ്ണവും സംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇലക്ട്രിക്കൽ സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ തലത്തിൽ വേണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.

വർഷങ്ങളായി സെക്ഷൻ ഓഫിസുകളിൽ താഴെ തസ്തികകളിൽ നിയമനം നടക്കാത്തിനാൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ഓഫിസുകൾ വീർപ്പുമുട്ടുകയാണ്. കരാറടിസ്ഥാനത്തിൽ തുച്ഛവേതനത്തിന് തൊഴിലാളികളെ നിയോഗിച്ചാണ് കുറച്ചെങ്കിലും പരിഹാരം കാണുന്നത്. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ ചെയ്യുന്ന കഠിനാധ്വാനത്തിന് കെ.എസ്.ഇ.ബി പ്രതിദിനം നൽകിവന്നിരുന്നത് 675 രൂപ മുതലാണ്.

അതുകൊണ്ടുതന്നെ ഈ ജോലി ചെയ്യാൻ പുതുതായി ആരും വരുന്നുമില്ല. വേതനം 750 രൂപയാക്കി വർധിപ്പിച്ചാണ് ഇപ്പോൾ കരാർ നിയമനത്തിന് ക്ഷണിച്ചിട്ടുള്ളത്. ഇലക്ട്രിസിറ്റി വർക്കർമാർക്ക് പണ്ട് പത്താം ക്ലാസ് പരാജയമായിരുന്നു യോഗ്യത. അത് ഒഴിവാക്കി ടെക്നീഷ്യൻ എന്ന പേരിൽ ഐ.ടി.ഐ യോഗ്യതയുള്ളവരെ എടുക്കാനുള്ള ചർച്ച തുടങ്ങിയിട്ട് അഞ്ചുവർഷമായി. ഇതുവരെ തീരുമാനം വന്നിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240626 114341.jpg 20240626 114341.jpg
കേരളം2 hours ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേണ്‍; പുതുക്കിയ ഉത്തരവിറക്കി

alikhan.jpg alikhan.jpg
കേരളം3 hours ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

20240626 093223.jpg 20240626 093223.jpg
കേരളം4 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

ksrtcscool.jpeg ksrtcscool.jpeg
കേരളം6 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

20240625 204959.jpg 20240625 204959.jpg
കേരളം16 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

supplyco gj.jpg supplyco gj.jpg
കേരളം18 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

idukki rain.jpeg idukki rain.jpeg
കേരളം18 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

1719308373268.jpg 1719308373268.jpg
കേരളം22 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

tvkid.webp tvkid.webp
കേരളം22 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

barbar.jpeg barbar.jpeg
കേരളം1 day ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

വിനോദം

പ്രവാസി വാർത്തകൾ