Connect with us

ദേശീയം

പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാൻ ഒരാഴ്ച കൂടി സമയം നീട്ടി

pan aadhaar 1593013367

പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ ആക്കി. പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ പാന്‍കാര്‍ഡ് ഉപയോഗിക്കാനാവില്ല. ഇതോടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാവാതെ വരും. മാത്രമല്ല, ഇന്‍കം ടാക്‌സ് ആക്ടിലെ സെക്ഷന്‍ 272 ബി പ്രകാരം 10,000 രൂപ വരെ പിഴ ഈടാക്കാനും അത് ഇടവരുത്തും. ഒരു ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കിലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താനും ഓഹരികള്‍ വാങ്ങാനും 50000 രൂപയുടെ ഇടപാട് നടത്താനുമെല്ലാം പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചാല്‍ മാത്രമേ ഇനി സാധ്യമാകൂ.

ഇപ്പോള്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ പുതുതായി വിതരണം ചെയ്യുന്ന പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും.നിലവിലെ പാന്‍കാര്‍ഡ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഓണ്‍ലൈനായി തന്നെ ബന്ധിപ്പിക്കാനാകും. അതിനുള്ള വഴികള്‍ ഇവയാണ്…

1. ഇന്‍കം ടാക്‌സ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക
2. ഹോം പേജില്‍ തന്നെയുള്ള ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
3. പുതിയ പേജിലേക്ക് നിങ്ങള്‍ നയിക്കപ്പെടും.
4. ആവശ്യപ്പെടുന്നതു പോലെ പാന്‍കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡിലെ പേര്, നല്‍കിയിരിക്കുന്ന കാപ്ച കോഡ് എന്നിവ നല്‍കുക
5. അതിനു ശേഷം ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
6. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വിലയിരുത്തിയ ശേഷം ആദായ നികുതി വകുപ്പ് പാന്‍ കാര്‍ഡും ആധാര്‍കാര്‍ഡും ബന്ധിപ്പിക്കും.

അല്ലെങ്കിൽ എസ്എംഎസ് വഴിയും

1. UIDPAN
2. 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക
നിങ്ങളുടെ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അതും അറിയാനാകും. വെബ്‌സൈറ്റില്‍ ലിങ്ക് ആധാര്‍ സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക, നിങ്ങള്‍ മറ്റൊരു പേജിലേക്ക് നയിക്കപ്പെടും. അതിനു ശേഷം ആധാര്‍ നമ്പറും പാന്‍ നമ്പറും നല്‍കുക. അപ്പോള്‍ വിവരങ്ങള്‍ ലഭ്യമാകും.
എസ്എംഎസ് വഴിയും ഇത് സാധ്യമാണ്.
UIDPAN എന്ന് ടൈപ്പ് ചെയ്ത ശേഷം 56768 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതിയാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version