Connect with us

ദേശീയം

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റു

Published

on

കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വെച്ചു നടന്ന ചടങ്ങിലാണ് ഖാര്‍ഗെ ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയില്‍ നിന്നും പ്രസിഡന്റ് പദം ഏറ്റെടുത്തത്. പ്രസിഡന്റ് ഇലക്ഷനില്‍ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഖാര്‍ഗേയ്ക്ക് നല്‍കി.

ഇതിന് ശേഷമായിരുന്നു സ്ഥാനാരോഹണ ചടങ്ങ് നടന്നത്. രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂര്‍, അജയ് മാക്കന്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

താഴേത്തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെന്ന് പ്രസംഗത്തില്‍ സോണിയാഗാന്ധി പറഞ്ഞു. വളരെ പരിചയസമ്പന്നനാണ് അദ്ദേഹം. പാര്‍ട്ടിയെ മികച്ച രീതിയില്‍ നയിക്കാന്‍ ഖാര്‍ഗെയ്ക്ക് ആകും. അധ്യക്ഷനെ ഹൃദയം കൊണ്ട് തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിലൂടെ തന്റെ ചുമതല ഒഴിവാകുന്നതില്‍ ആശ്വാസമുണ്ടെന്നും സോണിയാഗാന്ധി പറഞ്ഞു.

സ്ഥാനം ഒഴിഞ്ഞ സോണിയാഗാന്ധിക്ക് പാര്‍ട്ടിയുടെ നന്ദി അറിയിച്ചുകൊണ്ടുള്ള പ്രസ്താവന ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ വായിച്ചു. തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് യഥാര്‍ത്ഥ ആഭ്യന്തര ജനാധിപത്യം കാണിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സോണിയാഗാന്ധി തുടര്‍ന്നും പാര്‍ട്ടിയുടെ മാര്‍ഗദീപമായി തുടര്‍ന്നുമുണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത് ഏറെ അഭിമാനനിമിഷമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനമേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കും. പാര്‍ട്ടിയുടെ ഏറ്റവും താഴേത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചു വന്നവനാണ് താന്‍. കോണ്‍ഗ്രസ് വലിയ വെല്ലുവിളികള്‍ നേരിടുന്നു. കോണ്‍ഗ്രസിന് മുന്നില്‍ മുമ്പും വലിയ പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഐക്യത്തോടെ ഇത്തരം പ്രയാസങ്ങള്‍ മറികടക്കേണ്ടതുണ്ട്.

അംബേദ്കറിന്റെ ഭരണഘടനയ്ക്കായി പോരാടണം. പ്രയത്‌നങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പാര്‍ട്ടിയെ മുന്നോട്ടു നയിക്കും. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ തകര്‍ക്കും. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ എല്ലാം നടപ്പാക്കും. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം ജനലക്ഷങ്ങളാണ് ചേരുന്നത്. പ്രതിസന്ധികള്‍ക്കിടയിലും രാഹുല്‍ ജനങ്ങളുമായി ാശയവിനിമയം നടത്തുന്നു. രാഹുലിന്റെ യാത്രയുടെ ഊര്‍ജ്ജം വ്യര്‍ത്ഥമാകില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം48 mins ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം55 mins ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version