കേരളം
കരിപ്പൂർ വിമാനാപകടം: പരിക്കേറ്റ രണ്ടുവയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം
കൊച്ചി കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്.
വിമാന കമ്പനി ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തിൽ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ മകൾക്കാണ് ഈ തുക ലഭിക്കുന്നത്. തുക എത്രയും വേഗം നൽകാൻ ജസ്റ്റിസ് എൻ. നഗരേഷ് നിർദേശിച്ചു.
ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകൾ, ഷറഫുദ്ദീന്റെ മാതാപിതാക്കൾ എന്നിവരാണ് ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.