Connect with us

Covid 19

നഖത്തിലെ നിറ വ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്

Published

on

covid 2

കോവിഡിന്റെ പുതിയ ലക്ഷണങ്ങളുടെ കണ്ടെത്തലുമായി പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. ബ്രിട്ടനിലെ ഈസ്റ്റ് ആഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠന റിപ്പോര്‍ട്ടുമായി എത്തിയത്. നഖത്തിലെ നിറവ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന് പുതിയ കണ്ടെത്തല്‍.

നിലവില്‍ പനിയും ചുമയും ക്ഷീണവും മണം നഷ്ടപ്പെടുന്നതും സ്വാദ് നഷ്ടപ്പെടുന്നതുമാണ് പൊതുവേയുള്ള കോവിഡ് ലക്ഷണങ്ങള്‍. ഇതിന് പുറമേ അപൂര്‍വ്വമായി മറ്റു ലക്ഷണങ്ങളും കാണുന്നുണ്ട്. വയറുവേദന, വയറിളക്കം തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ കോവിഡിന്റേതാകാം എന്ന തരത്തില്‍ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇതിന് പുറമേയാണ് വിരലിലുണ്ടാവുന്ന നിറവ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന കണ്ടെത്തല്‍.
കോവിഡുമായി ബന്ധപ്പെട്ട് നഖങ്ങളില്‍ മറ്റു പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിന് മുന്‍പ് വിരലിന്റെ അടിയില്‍ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പ് കണ്ടുവരുന്നതായാണ് കണ്ടെത്തല്‍.

രോഗം സ്ഥിരീകരിച്ചതിന് ശേഷം രണ്ടാഴ്ചക്കകം ഈ ലക്ഷണം ചിലരില്‍ കണ്ടുവരുന്നതായാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ കോവിഡ് ബാധിച്ചതായി ഏറെകുറെ ഉറപ്പാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന്റെ പിന്നിലെ കാരണം വ്യക്തമല്ല. രക്ത കുഴലിന് ഉണ്ടാകുന്ന തകരാറാകാം ഇതിന് കാരണമെന്നാണ് നിഗമനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version