Connect with us

ദേശീയം

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ചിറ്റ്

pm modi

2002ലെ ​ഗു​ജ​റാ​ത്ത്​ ക​ലാ​പ​ക്കേ​സി​ല്‍ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ ക്ലീ​ന്‍ ​ചി​റ്റ്​ ന​ല്‍​കി​യ എ​സ്.​ഐ.​ടി ന​ട​പ​ടി​ക്കെ​തി​രെ കൊ​ല്ല​െ​പ്പ​ട്ട മു​ന്‍ എം.​പി ഇ​ഹ്​​സാ​ന്‍ ജാ​ഫ്​​രി​യു​ടെ വി​ധ​വ സ​കി​യ ജാ​ഫ്​​രി ന​ല്‍​കി​യ ഹ​ര​ജി​യി​ല്‍ ഏ​പ്രി​ല്‍ 13ന്​ ​വാ​ദം കേ​ള്‍​ക്കാ​ന്‍ സു​പ്രീം​കോ​ട​തി തീ​രു​മാ​നം.

തീ​യ​തി നീ​ട്ടി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഒ​രു അ​പേ​ക്ഷ​യും ഇ​നി പ്രോ​ല്‍​സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും സ​കി​യ ജാ​ഫ്​​രി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ക​പി​ല്‍ സി​ബ​ലി​​നെ ജ​സ്​​റ്റി​സ്​ എ.​എം ഖാ​ന്‍​വി​ല്‍​ക​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ബെ​ഞ്ച്​ അ​റി​യി​ച്ചു. നീ​ട്ടി​വെ​ക്കാ​നു​ള്ള ഹ​ര​ജി​യെ എ​തി​ര്‍​ത്ത, ഗു​ജ​റാ​ത്ത്​ സ​ര്‍​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത അ​ടു​ത്ത ആ​ഴ്​​ച ത​ന്നെ വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ര്‍​ഥി​ച്ചു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിവില്‍ കേസുകളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി കുറ്റവിമുക്തനായിരുന്നു . 22 കോടി രൂപയായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം.
ഇമ്രാന്‍ സലീം ദാവൂദ്, ബ്രിട്ടീഷ് പൗരന്മാരായ ഷിറിന്‍ ദാവൂദ്, ഷമീമ ദാവൂദ് എന്നിവരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്കെതിരെ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്തത്. ബ്രിട്ടീഷ് പൗരന്മാരായതിനാല്‍ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികള്‍ സാക്ഷികളായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയിലെത്തിയിരുന്നു. ഹര്‍ജിയില്‍ വാദം കെട്ട സബര്‍കാന്ത ജില്ലയിലെ താലൂക്ക കോടതി മൂന്ന് കേസുകളില്‍ നിന്നും നരേന്ദ്രമോദിയെ ഒഴിവാക്കി.

കുറ്റകൃത്യം നടന്ന സ്ഥലത്ത്, ആ സമയം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ വാദിഭാഗത്തിന് ആയില്ല. നരേന്ദ്ര മോദിയുടെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചാണ് പ്രാന്തിജ് താലൂക്ക കോടതിയുടെ നടപടി. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ ഗോര്‍ധാന്‍ സദാഫിയ, അന്തരിച്ച മുന്‍ ഡിജിപി കെ. ചക്രവര്‍ത്തി, മുന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അശോക് നാരായണ്‍, അന്തരിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് പഥക്ക്, ഇന്‍സ്‌പെക്ടര്‍ ഡി. കെ. വണിക്കര്‍ എന്നിവരേയും കുറ്റവിമുക്തരാക്കി.

2002 ഫെബ്രുവരി 28നായിരുന്നു അന്ന് 18 വയസ് പ്രായമുണ്ടായിരുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ഇന്ത്യയിലെത്തിയത്. ഇമ്രാന്‍ ദാവൂദ്, അമ്മാവന്മാരായ സയീദ് ദാവൂദ്, ഷക്കീല്‍ ദാവൂജ്, മുഹമ്മദ് അസ്വാത്ത് എന്നിവര്‍ക്കൊപ്പം ആദ്യമായി ഇന്ത്യയിലെത്തിയതായിരുന്നു. ഇവര്‍ ജയ്പൂരിലും ആഗ്രയിലും മറ്റും പോയി സബര്‍കാന്തയിലെ വീട്ടിലേയ്ക്ക് മടങ്ങുംവഴി ഒരു സംഘം ഇവരെ ആക്രമിച്ചു. പ്രാന്തിജില്‍ വച്ച് നടന്ന ആക്രമത്തില്‍ ഇവര്‍ സഞ്ചരിച്ച ടാറ്റ സുമോയ്ക്ക് തീയിടുകയുമായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം24 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version