Connect with us

ദേശീയം

സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിശദ വിവരങ്ങൾ വെബ്സൈറ്റില്‍

Published

on

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു‌പി‌എസ്‌സി) സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ ഫലം യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in-ൽ പ്രഖ്യാപിച്ചു. ജൂൺ 22 നാണ് ഫലം പ്രഖ്യാപിച്ചത്. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ 13,090 പേർ യോഗ്യത നേടി. പരീക്ഷ നടന്ന് 17 ദിവസത്തിനുള്ളിലാണ് ഫല പ്രഖ്യാപനം. ജൂൺ 5നാണ് പരീക്ഷ നടന്നത്.

പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ 2022 ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷയ്ക്ക് യോഗ്യത നേടി. അവർ യഥാസമയം നൽകുന്ന (വിശദമായ അപേക്ഷാ ഫോറത്തിൽ) വീണ്ടും ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്. DAF-I പൂരിപ്പിക്കുന്നതിനും അത് സമർപ്പിക്കുന്നതിനുമുള്ള തീയതികളും പ്രധാന നിർദ്ദേശങ്ങളും UPSC വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും. 2022ലെ സിവിൽ സർവീസ് പ്രിലിമിനറിയുടെ മാർക്കുകളും കട്ട് ഓഫ് മാർക്കുകളും ഉത്തരസൂചികകളും യുപിഎസ്‌സിയുടെ അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ യുപിഎസ്‌സി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ.

പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിവയുൾപ്പെട്ടതാണ് സിവിൽ സർവ്വീസ് പരീക്ഷ. ഐ.എ.എസ്., ഐ.എഫ്.എസ്. ഐ.പി.എസ്. ഓഫീസർമാരെ തിരഞ്ഞെടുക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനാണ് ഈ പരീക്ഷ നടത്തുന്നത്. www.upsc.gov.in-ൽ പരീക്ഷാഫലം ലഭ്യമാണ്. 861 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 11.52 ലക്ഷം പേർ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഒഴിവുകളുടെ എണ്ണം 861 ൽ നിന്ന് 1022 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. പ്രിലിമിനറിയിൽ യോഗ്യത നേടിയവർ മെയിന്‍ പരീക്ഷയ്ക്കായി വിശദ അപേക്ഷാപത്രം-1ൽ (ഡി.എ.എഫ്.-1) വീണ്ടും അപേക്ഷിക്കണം. പ്രിലിമിനറി ഫലം അറിയാൻ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version