Connect with us

ദേശീയം

കോവിഡ് രണ്ടുവര്‍ഷം നഷ്ടപ്പെടുത്തി, കൂടുതല്‍ അവസരം നല്‍കണമെന്ന് സിവില്‍ സര്‍വീസ് പരീക്ഷ ഉദ്യോഗാര്‍ഥികൾ

കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍. കോവിഡ് മഹാമാരി പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് തടസ്സം സൃഷ്ടിച്ചതായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. അതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ഒത്തുകൂടി പ്രതിഷേധിച്ചു. ഡല്‍ഹിയിലടക്കമാണ് പ്രതിഷേധം.

ജനറല്‍ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് ആറുതവണയാണ് പരീക്ഷ എഴുതാന്‍ സാധിക്കുക. പ്രായവും കണക്കാക്കും. സംവരണവിഭാഗക്കാര്‍ക്ക് പ്രായത്തില്‍ ഇളവ് ഉണ്ട്. അതിനാല്‍ കൂടുതല്‍ അവസരം ലഭിക്കും. എന്നാല്‍ കോവിഡ് മഹാമാരി കാലത്ത് നിരവധിപ്പേര്‍ക്ക് രണ്ടുവര്‍ഷം നഷ്ടമായതായാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. അതിനാല്‍ കൂടുതല്‍ അവസരം നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. ഉദ്യോഗാര്‍ഥികളുടെ ആവശ്യം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്.

എല്ലാവര്‍ഷവും നടത്തുന്ന പരീക്ഷയില്‍ ലക്ഷകണക്കിന് ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷ. പ്രിലിമിനറി പരീക്ഷയാണ് ആദ്യം. തുടര്‍ന്ന് മെയ്ന്‍ പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version