ആരോഗ്യം
കൊളസ്‌ട്രോളിനെ നേരത്തെ തിരിച്ചറിയാം; ശരീരം പ്രകടമാക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്…

കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിനുള്ള കാരണമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് വരാം. കൂടാതെ ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും.