കേരളം
മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല
ലോകായുക്ത ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അഴിമതി നടത്തുന്നത് ഭരണാധികാരികള്‍ ആയാല്‍ സ്വയരക്ഷയ്ക്ക് വേണ്ടി പുതിയ നിയമം കൊണ്ട് വരും.
മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെ ന്നും ലോകായുക്ത വിഷയത്തില്‍ നിരാകരണ പ്രമേയം നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.മുഖ്യമന്ത്രി വിദേശത്ത് നിന്നുവന്നപ്പോള്‍ പ്രവാസികള്‍ക്കുള്ള ക്വാറന്റീനില്‍ വരെ മാറ്റം കൊണ്ടുവന്നു.
തട്ടിപ്പും കൊള്ളയും നടത്തുന്നവര്‍ ഭരണാധികാരികളായാല്‍ അവര്‍ സ്വയം രക്ഷയ്ക്കായി നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരും.അതാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ സംഭവിച്ചത്.
ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഏത് അഴിമതിയും കേരളത്തില്‍ നടത്താനുള്ള പൂര്‍ണമായ ലൈസന്‍സ് ആണ് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്. അതിനുകൂട്ടുനില്‍ക്കുകയാണ് ഗവര്‍ണറുമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.