Connect with us

ദേശീയം

ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഒറ്റ കോളില്‍ അറിയാം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍; പുതിയ സേവനം

Published

on

ആധാറുമായി ബന്ധപ്പെട്ട് പുതിയ ടോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് യുഐഡിഎഐ. ആധാറുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ അറിയുന്നതിന് സഹായിക്കുന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ സേവനം 24 മണിക്കൂറും ലഭ്യമാണ്.

1947 എന്ന നമ്പറിലേക്ക് വിളിച്ചോ എസ്എംഎസ് അയച്ചോ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അറിയുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്. എന്‍ റോള്‍മെന്റ് / അപ്‌ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാര്‍ഡ് സ്റ്റാറ്റസ് അടക്കം യുഐഡിഎഐയുടെ ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളെ കുറിച്ച് അറിയാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ട്വിറ്ററിലൂടെയാണ് യുഐഡിഎഐ പുതിയ സേവനത്തെ കുറിച്ച് അറിയിച്ചത്.

എന്‍ റോള്‍മെന്റ് സ്റ്റാറ്റസ്, പിവിസി കാര്‍ഡ് സ്റ്റാറ്റസ് എന്നിവയ്ക്ക് പുറമേ കംപ്ലെയിന്റ് സ്റ്റാറ്റസ്, എന്‍ റോള്‍മെന്റ് സെന്റര്‍ എവിടെയാണ് എന്ന് കണ്ടെത്തല്‍ തുടങ്ങി മറ്റു സേവനങ്ങള്‍ക്കും ഈ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാന്‍ സാധിക്കും. എസ്എംഎസ് വഴിയും വിവരം അറിയാന്‍ കഴിയും വിധമാണ് സംവിധാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version