Connect with us

ദേശീയം

ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക്​ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം

WhatsApp Image 2021 06 18 at 11.40.59 AM

ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക്​ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ നിരീക്ഷിക്കാനുള്ള നടപടി ശക്​തമാക്കിയിരിക്കുകയാണ്​ സര്‍ക്കാര്‍​. അതിനായി കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കിക്കൊണ്ടുള്ള ഉത്തരവായി.

ടെലിവിഷന്‍ പരിപാടികള്‍ക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തി​ന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്ന്​ വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
ചട്ടം ലംഘിച്ചാല്‍ ടി.വി. പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ഇനി സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്ക്​ നിയമപരമായ രജിസ്ട്രേഷന്‍ നല്‍കാനും ഉത്തരവായിട്ടുണ്ട്​.

നിലവില്‍ ചാനലുകള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ട സമിതിയാണുള്ളത്. ഇതിനു പുറമെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷ​െന്‍റ എന്‍.ബി.എസ്.എ. ഉള്‍പ്പടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളുമുണ്ട്.

പുതിയ ഉത്തരവ് പ്രകാരം മൂന്ന് തലത്തിലുള്ള സമിതികള്‍ക്ക് മുന്‍പാകെ പരാതി നല്‍കാം. ആദ്യം ചാനലുകള്‍ക്കും പിന്നീട് മാധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. കേന്ദ്രസര്‍ക്കാരി​െന്‍റ നിരീക്ഷണ സമിതിയാണ് അവസാനതലത്തിലെ കേന്ദ്രം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം40 mins ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version