Connect with us

ദേശീയം

ജിഎസ്ടി ഉയർത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

gst

ചരക്ക് സേവന നികുതി (ജിഎസ്ടി) ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്രം. ജിഎസ്ടി നിരക്കുകളുടെ അഞ്ച് ശതമാനമുള്ള നികുതി സ്ലാബ് എട്ട് ശതമാനമാക്കി ഉയർത്താൻ ജിഎസ്ടി കൗൺസിൽ ആലോചിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ നിഷേധിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചെന്ന് എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.

നിലവിൽ, ജിഎസ്ടിക്ക് 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല്-ടയർ സ്ലാബ് ഘടനയുണ്ട്. കൂടാതെ, സ്വർണ്ണത്തിനും സ്വർണ്ണാഭരണങ്ങൾക്കും മൂന്ന് ശതമാനം നികുതിയുണ്ട്. ഇതിൽ അഞ്ച് ശതമാനം നികുതി നിരക്കിന് കീഴിൽ വരുന്ന ഉൽപ്പന്നങ്ങളെ വിഭജിച്ച് മൂന്ന് ശതമാനം നികുതി നിരക്കിലും എട്ട് ശതമാനം നികുതി നിരക്കിലും ഉൾപ്പെടുത്താനാണ് ആലോചന എന്നായിരുന്നുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ജി എസ് ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകാത്തതിനാൽ സംസ്ഥാനങ്ങളുടെ വരുമാനം ഇടിയുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നത് എന്നായിരുന്നു വാർത്തകൾ. എന്നാൽ കൗൺസിലിൽ നിന്ന് ഇത്തരമൊരു നിർദ്ദേശമില്ലെന്നും ഈ വാർത്ത അടിസ്ഥാനരഹിതമാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ, പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര, കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ, ബീഹാർ ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് എന്നിവരടങ്ങുന്ന മന്ത്രിമാരുടെ സംഘത്തെ ജിഎസ്ടി കൗൺസിൽ രൂപീകരിച്ചു. നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിന് അന്തിമരൂപം നല്‍കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം23 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version