Connect with us

ദേശീയം

കൽക്കരി ക്ഷാമം; 657 ട്രെയിനുകൾ റദ്ദാക്കി

Published

on

രാജ്യം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തിൽ കൽക്കരി എത്തിക്കാൻ നടപടി സ്വീകരിച്ച് ഇന്ത്യൻ റെയിൽവേ. താപവൈദ്യുതി നിലയങ്ങളിൽ കൽക്കരി വേഗത്തിൽ എത്തിക്കുന്നത് സുഗമമാക്കാൻ രാജ്യത്തൊട്ടാകെ 657 ട്രെയിനുകൾ റദ്ദാക്കി. പാസഞ്ചർ, മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.

കൽക്കരി ക്ഷാമത്തെ തുടർന്ന് താപവൈദ്യുതി നിലയങ്ങൾ പൂർണതോതിൽ പ്രവർത്തിക്കാൻ കഴിയാതെ വന്നതോടെ വിവിധ സംസ്ഥാനങ്ങൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. താപ വൈദ്യുതി നിലയങ്ങളിൽ ആവശ്യമായ സ്‌റ്റോക്കിന്റെ നാലിലൊന്ന് മാത്രമാണ് ശേഖരമായിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇത് ഉപയോഗിച്ച് തീരുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് കണ്ടാണ് റെയിൽവേയുടെ നടപടി. രാജ്യമൊട്ടാകെ അതിവേഗത്തിൽ 400 റേക്ക് കൽക്കരി എത്തിച്ച് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് 240 പാസഞ്ചർ ട്രെയിനുകൾ ഇതിനോടകം റദ്ദാക്കിയത്.

ഗുഡ്‌സ് ട്രെയിനുകൾ ഓടുന്ന മുറയ്ക്ക് കൂടുതൽ ട്രെയിനുകൾ റദ്ദാക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. ഏകദേശം 650 ട്രെയിനുകൾ റദ്ദാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിൽ 500 മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടുന്നു. സാധാരണനിലയിലാകുന്ന മുറയ്ക്ക് പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version