Connect with us

ദേശീയം

വാട്ട്സാപ്പിന്റെ വെല്ലുവിളിയില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍; ക്രമസമാധാന പാലനവും ​സുരക്ഷയും സര്‍ക്കാരിന്റെ ഉത്തരവാദിത്തം

48 9

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2021നെതിരായ വാട്ട്സാപ്പിന്റെ നിയമപരമായ വെല്ലുവിളിയില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. പൗരന്‍മാരുടെ സ്വകാര്യതയ്ക്കുളള അവകാശം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ഇത് ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും കേന്ദ്ര ഐടി മന്ത്രി രവിശശങ്കര്‍ പ്രസാദ് പറഞ്ഞു. ഒരു മൗലികാവകാശവും അനിയന്ത്രിതമല്ല. ക്രമസമാധാന പാലനവും ​​ദേശീയ സുരക്ഷയും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദേശത്തിന്റെ ഉത്ഭവം വെളിപ്പെടുത്താന്‍ വാട്ട്സാപ്പിനോട് ആവശ്യപ്പെട്ടത്, ‍ഇന്ത്യയുടെ പരമാധികാരം, സമ​ഗ്രത, ഭരണകൂടത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുളള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട ​ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും മാത്രമാണ്. മേല്‍ പറഞ്ഞവയുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ബലാത്സം​ഗം, ലെെം​ഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍, കുട്ടികളെ ലെെം​ഗികമായി ദുരുപയോ​​ഗം ചെയ്യുന്ന വസ്തുക്കള്‍, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും ഈ വിവരങ്ങള്‍ ഉപയോ​ഗിക്കുമെന്നും രവിശങ്കര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2021 പ്രകാരം വാട്ട്സ്‌ആപ്പിലെ ഫോര്‍വേഡ് മെസേജുകളുടെ കാര്യത്തില്‍ ആദ്യം ആരാണ് അത് പോസ്റ്റ് ചെയ്തത് എന്നറിയാനുള്ള സംവിധാനം ഒരുക്കണം എന്നായിരുന്നു കമ്പനിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പക്ഷെ വാട്ട്സാപ്പിന്റെ സ്വകാര്യത പരിരക്ഷകള്‍ ലംഘിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ചെവ്വാഴ്ച കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇന്ത്യയുടെ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്ന് ഈ നിയമം എന്ന് പ്രഖ്യാപിക്കണമെന്ന് വാട്ട്സ്‌ആപ്പ് ആവശ്യപ്പെടുന്നു.

തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ മെസേജുകളുടെ ഉറവിടം വെളിപ്പെടുത്താനാണ് പുതിയ നിയമം വാട്ട്സാപ്പിനോട് ആവശ്യപ്പെടുന്നത് എങ്കിലും പ്രായോഗികമായി അത് മാത്രം ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനി പറയുന്നു. സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍‌ക്രിപ്റ്റ് ചെയ്‌തിരിക്കുന്നതിനാല്‍, നിയമം അനുസരിക്കുന്നതിന് വാട്ട്സാപ്പ് സന്ദേശം അയക്കുന്ന ആളുടെയും സ്വീകരിക്കുന്ന ആളുടെയും എന്‍‌ക്രിപ്ഷനില്‍ ഇടപെടേണ്ടി വരും. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും, ആപ്പിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതും ആണെന്നാണ് കമ്പനിയുടെ വാദം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version