Connect with us

ദേശീയം

പൗരന്‍മാരുടെ വിവരകൈമാറ്റം; പുതിയ നയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

Published

on

രാജ്യത്തെ പൗരൻമാരുടെ വിവരങ്ങൾ സർക്കാരിനും കമ്പനികൾക്കും ലഭ്യമാക്കാൻ പുതിയ നയവുമായി കേന്ദ്ര സർക്കാർ. വ്യക്തിഗതമല്ലാത്ത വിവരങ്ങളാണ് ഇത്തരത്തിൽ കൈമാറാൻ കഴിയുക. നയത്തിന്റെ കരട് കേന്ദ്ര ഐ.ടി മന്ത്രാലയം പുറത്തിറക്കി.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൈവശമുള്ള വിവരങ്ങൾ ഇതിനായി ശേഖരിക്കും. ഒപ്പം സ്വകാര്യ കമ്പനികളുടെ കയ്യിലുള്ള വിവരങ്ങളും ലഭ്യമാക്കും. ഈ വിവരങ്ങൾ പണം ഈടാക്കി ആവശ്യക്കാർക്ക് കൈമാറും. ഇതൊക്കെയാണ് വിവരകൈമാറ്റം സംബന്ധിച്ച പുതിയ കരട് നിർദ്ദേശങ്ങളിലെ പ്രധാന കാര്യങ്ങൾ. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് വിവരങ്ങൾ പ്രധാനമായും കൈമാറുക.

ഗവേഷക ആവശ്യങ്ങൾക്ക് ഡാറ്റാ സെറ്റുകൾ ആവശ്യമായ സാഹചര്യത്തിലാണ് ഇതിനായി നയം കൊണ്ടു വരുന്നത്. ഇത്തരം വിവരങ്ങൾ ഭരണ കാര്യങ്ങൾക്ക് ഗുണപരമാകും എന്നും വിലയിരുത്തുന്നു. ശേഖരിക്കുന്ന വിവരങ്ങളിൽ ഏതൊക്കെ, ആർക്കൊക്കെ കൈമാറാം എന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

ഇന്ത്യ ഡാറ്റാ മാനേജ്മെന്റ് ഓഫീസ് ഇതിനായി ആരംഭിക്കും. ശേഖരിക്കുന്ന വിവരത്തിന്റെ ഉടമസ്ഥർ കേന്ദ്ര സർക്കാർ ആയിരിക്കും. സ്വകാര്യ കമ്പനികൾ തമ്മിലുള്ള മത്സരത്തേയും പുതിയ നയം ബാധിക്കുമെന്ന് കരുതപ്പെടുന്നു. പൗരന്റെ ഏതൊക്കെ വിവരങ്ങളാണ് വ്യക്തിഗതം, വ്യക്തിഗതം അല്ലാത്തവ എന്ന് കൃത്യമായി നിർവചിച്ചില്ലെങ്കിൽ വിവര കൈമാറ്റത്തിൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടായേക്കും.

ഐ.ടി മന്ത്രാലയത്തിന്റെ കരട് നയത്തിൻമേൽ അഭിപ്രായം അറിയിക്കാനുള്ള അവസാനതീയതി ജൂൺ 11-ആണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version