Connect with us

ദേശീയം

സൈബർ തട്ടിപ്പ്: രാജ്യത്തെ 105 ഇടങ്ങളിൽ സിബിഐ പരിശോധന

Published

on

cbi

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികൾക്കായി ചൊവ്വാഴ്ച സിബിഐ രാജ്യത്താകെ 105 സ്ഥലങ്ങളിൽ പരിശോധന നടത്തി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനയുടെ സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയത്.

ഇന്റർപോൾ, എഫ്ബിഐ, റോയൽ കനേഡിയൻ മൗണ്ടൻ പൊലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ ഏജൻസി എന്നിവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബർ കുറ്റവാളികൾക്കെതിരെ ‘ഓപ്പറേഷൻ ചക്ര’ എന്ന പേരിൽ പരിശോധന ആരംഭിച്ചത്.

105ൽ 87 സ്ഥലങ്ങളിൽ സിബിഐയും 18 സ്ഥലങ്ങളിൽ സംസ്ഥാന പൊലീസും തിരച്ചിൽ നടത്തി. 300ഓളം പ്രതികൾ നിരീക്ഷണത്തിലാണ്. സൈബർ തട്ടിപ്പ് നടത്തിയ രണ്ട് കോൾ സെന്ററുകൾ പിടിച്ചെടുത്തതായി സിബിഐ അറിയിച്ചു. രാജസ്ഥാനിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയും ഒന്നര കിലോ സ്വർണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.

ഡല്‍ഹിയിലെ അഞ്ച് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് പുറമെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാന്‍, അസം, കര്‍ണാടക എന്നിവിടങ്ങളിലേക്കും സംഘം പോയി. പരിശോധനകൾക്ക് പിന്നാലെ സിബിഐ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version