കേരളം
സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു: അനുവാദമില്ലാതെ അന്വേഷണം വേണ്ടെന്ന് കാനം
സി.ബി.ഐയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സി.പി.എമ്മിന്റെ ആരോപണം ശരിവെച്ച് സിപിഐ.
സി.ബി.ഐ അന്വേഷണത്തിന് എതിരല്ലെന്നും സംസ്ഥാന ഗവണ്‍മെന്റിന്റെ അറിവോടുകൂടി വേണം അന്വേഷിക്കാനെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
ക്രിമിനല്‍ അന്വേഷണം സംസ്ഥാന പോലീസിന് നട ത്താവുന്നതേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷന്‍ കേസില്‍ വിദേശ നാണയ വിനിമയചട്ടം ലംഘിച്ചു എന്ന പേരിലാണ് അന്വേഷണം നടക്കുന്നതെന്നും അത് ലംഘിക്കപ്പെട്ടിട്ടുണ്ടോ, അന്വേഷിക്കാന്‍ അധികാരമുണ്ടോ എന്നതെല്ലാം ഹൈക്കോടതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ അന്വേഷണവും സംസ്ഥാന സര്‍ക്കാരിന് എതിരായി വ്യാഖാനിക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ഏപ്രില്‍ മാസം വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് വരെ ഈ പുകമറ പടര്‍ത്തിക്കൊണ്ടുപോകാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ദേശീയ ഏജന്‍സികളെ ഉപയോഗിക്കുന്ന മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ കാനം സി.ബി.ഐ വിഷയത്തില്‍ വി.മുരളീധരന് മറുപടിയും നല്‍കി.
അഴിമതി അന്വേഷിക്കുന്നുവെങ്കില്‍ യെദ്യൂരപ്പയ്ക്ക് എതിരേയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.ബി.ഐ മുരളീധരന്റെ കുടുംബസ്വത്തല്ല, രാജ്യത്തിന്റെ ഏജന്‍സിയാണെന്നും കാനം പറഞ്ഞു.